തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അനന്യ ഇറങ്ങുമ്പോൾ.!! സച്ചിനും സരസ്വതിയമ്മയും പോലീസ് പിടിയിൽ; നിസഹായാവസ്ഥയിൽ സുമിത്ര.!! Kudumbavilakk Today 19 June 2024

Kudumbavilakk Today 19 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിനെയും സ്വരയേയും തിരക്കിസുമിത്ര സച്ചിൻ്റെ വീട്ടിൽ വന്നതായിരുന്നു. എന്നാൽ അവർ ഇവിടെയില്ലെന്ന് പറഞ്ഞ് സുമിത്രയെ പറഞ്ഞയ്ക്കുകയായിരുന്നു. എന്നാൽ ശീതളും സ്വരയും അവിടെ തന്നെയുണ്ടെന്ന് സുമിത്രയ്ക്ക് മനസിലാവുന്നു.

പിന്നീട് സച്ചിൻ്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുമിത്ര പൂജയെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. ഞാൻ ഉടൻ തന്നെ അവിടേയ്ക്ക് വരാമെന്ന് പറയുകയാണ് പൂജ. അപ്പോഴാണ് അനന്യ ആകെ ദേഷ്യപ്പെട്ടും,വിഷമിച്ചും നിൽക്കുന്നത്. പോലീസിൽ അറിയിക്കാമെന്നാണ് അനന്യ പറയുന്നത്. ഞാൻ അമ്മയെ വിളിക്കട്ടെയെന്ന് പറയുകയാണ് അനിരുദ്ധ്. സുമിത്രയെ വിളിച്ച് കിട്ടാഞ്ഞപ്പോൾ, അനന്യ പോലീസിനെ വിവരമറിയിക്കാൻ ഇറങ്ങുകയാണ്. ഇതൊക്കെ കേട്ട സരസ്വതിയമ്മ സച്ചിനെ വിളിക്കുകയാണ്. എന്നാൽ സച്ചിൻ ഫോൺ എടുക്കുന്നില്ല. അനന്യ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയാണ്.

എന്നാൽ പോലീസ് അത് അത്ര കാര്യമായെടുക്കുന്നില്ല. പോലീസിനോട് അനന്യ കയർക്കുകയാണ്. അനിരുദ്ധ് അനന്യയെയും കൂട്ടിപ്പോവുകയാണ്. പൂജയും പങ്കജും അപ്പോഴാണ് സുമിത്രയുടെ അടുത്തെത്തുന്നത്. പങ്കജ് പോലീസിനെ അറിയിക്കാൻ പറയുകയാണ്. അങ്ങനെ പങ്കജ് പോലീസിനെ വിളിക്കുകയാണ്. സച്ചിൻ വീട്ടിലിരുന്ന് പലതും ആലോചിക്കുകയാണ്. അപ്പോഴാണ് സരസ്വതിയമ്മയുടെ ഫോൺ വരുന്നത്. ഫോണെടുത്ത സച്ചിൻ സരസ്വതിയമ്മയെ വഴക്കു പറയുകയാണ്. ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ പോലീസ് അവിടെ എത്തുമെന്ന് പറയുകയാണ്.

അപ്പോൾ അനിരുദ്ധ് സുമിത്രയെ വിളിക്കുകയാണ്. സുമിത്ര ഞങ്ങൾ സ്വര മോളെ കൊണ്ടു പോകാൻ പോയി കൊണ്ടിരിക്കുകയാണെന്നും, നിങ്ങൾ വീട്ടിൽ പോയി കൊള്ളൂവെന്ന് പറയുകയാണ് സുമിത്ര. അപ്പോഴാണ് ശീതൾ സ്വരമോളോട് റൂമിൽ നിന്നും നമുക്ക് ഇനി പോകാമെന്ന് പറയുകയാണ്. അപ്പോഴാണ് സച്ചിൻ വന്ന് ഞാൻ സ്വരമോളെ കൊണ്ടുവിട്ടു വരാമെന്നും, നീയില്ലാതെ എനിക്കാവില്ലെന്ന് പറയുകയും ചെയ്യുന്നത്. ഇത് കേട്ട് ശീതൾ ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ കുടുംബ വിളക്കിൽ നടക്കാൻ പോകുന്നത്.