അപ്പുവിന്റെ കാത്തിരിപ്പ് വെറുതെയാകുന്നു.!! ഒടുവിൽ പങ്കജിനോട് സമ്മതം പറഞ്ഞ് പൂജ; വളർത്തുമകളും സുമിത്രക്ക് അപ്രതീക്ഷിത തിരിച്ചടി നൽകുന്നു.!! Kudumbavilakk Today 2 July 2024

Kudumbavilakk Today 2 July 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് രണ്ടാം സീസൺ ക്ലൈമാക്സ് എപ്പിസോഡിലേക്ക് എത്തുമ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ പ്രതീഷിനെ ജയിലിൽ വച്ച് കാണാതെ മടങ്ങേണ്ടി വന്ന വിഷമത്തിൽ നിൽക്കുമ്പോൾ രഞ്ജിത വന്ന് പലതും പറയുന്നതായിരുന്നു.

എന്നാൽ സുമിത്ര എൻ്റെ മകൻ എൻ്റെ കണ്ണു നിറഞ്ഞു കണ്ടാൽ എൻ്റെ അടുത്ത് ഓടിയെത്തുമെന്ന് പറയുകയാണ് സുമിത്ര. അപ്പോഴാണ് ദീപു ആകെ ക്ഷീണിതനായി ചുമച്ചിരിക്കുകയാണ്. ചിത്ര മരുന്നൊക്കെ നൽകുന്നുണ്ട്. ആ സമയമാണ് സ്വരമോൾ സ്കൂൾ വിട്ട് വീട്ടിലെത്തുന്നത്. അനന്യ ആകെ വിഷമിച്ചിരിക്കുകയാണ്. സ്വര മോളെ കണ്ടതും കെട്ടിപ്പിടിക്കുകയാണ്. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടെന്നും, മോളെ ആരോ തട്ടിക്കൊണ്ടു പോകുന്നതായി കണ്ടെന്നും പറയുകയാണ് അനന്യ.

ഞാൻ അമ്മയെ വിട്ട് എവിടെയും പോവില്ലെന്ന് പറയുകയാണ് സ്വരമോൾ. പിന്നീട് കാണുന്ന പൂജ രഞ്ജിതയുടെ വീട്ടിൽ എത്തുന്നതാണ്. രഞ്ജിതയെ കെട്ടിപ്പിടിക്കുകയും, പ്രതിഷേട്ടനെ അമ്മയ്ക്ക് കാണാൻ അവസരം ഒരുക്കിയതിനൊക്കെ നന്ദി പറയുകയാണ്. പ്രതീഷിൻ്റെ ജയിൽ മോചനത്തിന് വേണ്ടി ഞാനും ജയിലിൽ പോയിരുന്നെന്നും, എന്നാൽ സുമിത്ര എന്നോട് മോശമായാണ് പെരുമാറിയതെന്നും പറയുകയാണ് രഞ്ജിത. അത് സാരമില്ല ആൻ്റിയെന്നും, ക്രമേണ ആൻറിയെ അമ്മ തിരിച്ചറിയുമെന്നും പറയുകയാണ് പൂജ.രഞ്ജിത മനസിൽ ചിരിക്കുകയാണ്. അപ്പോഴാണ് അനന്യ അമ്മ പ്രതീഷിനെ കണ്ടാൽ സ്വരമോൾ അവൻ്റെ മകളാണെന്ന് പറയില്ലേ എന്ന് ഓർത്ത് വിഷമിച്ചു നിൽക്കുകയാണ്.

അപ്പോഴാണ് സുമിത്രയും അനിരുദ്ധും വരുന്നത്. പ്രതീഷിനെ കണ്ടോയെന്ന് ചോദിച്ചപ്പോൾ, കാണാൻ പറ്റിയില്ലെന്ന് പറയുകയാണ് അനിരുദ്ധ്. പിന്നീട് കാണുന്നത് സരസ്വതിയമ്മയെയാണ്. ദേഷ്യത്തിൽ ഇരുന്ന് പലതും പറയുകയാണ്. അപ്പോഴാണ് സച്ചിൻ വരുന്നത്. എൻ്റെ ഫോൺ തായെന്ന് പറയുകയാണ്. ദേഷ്യത്തിൽ സച്ചിനെ വഴക്കു പറയുകയാണ്. ഇതൊക്കെ കേട്ട് സച്ചിൻ സരസ്വതിയമ്മയെ ഭീഷണിപ്പെടുത്തുകയാണ്. എന്നോട് ഇങ്ങനെ പെരുമാറിയാൽ നിങ്ങളെ ഞാൻ ഇല്ലാതാക്കുമെന്ന് പറയുകയാണ് സച്ചിൻ. അപ്പോഴാണ് ശീതൾ കോഫിയുമായി വരുന്നത്. ശീതൾ വളരെ സ്നേഹത്തിൽ പെരുമാറുകയും, ശീതളിനോടും സച്ചിൻ സ്നേഹത്തിലാണ് പെരുമാറുന്നത്. പിന്നീട് കാണുന്നത് പൂജയും പങ്കജും പോവുന്നതാണ്. പൂജയോട് വണ്ടി ഓടിക്കാൻ പറയുകയാണ്. എന്നാൽ പൂജ പറ്റില്ലെന്ന് പറയുകയാണ്. എനിക്ക് വണ്ടിയോടിക്കാൻ ആവില്ലെന്ന് പറയുകയാണ് പൂജ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർ കാണാൻ പോകുന്നത്.