അമ്മയുടെ കരുത്തിന് മുന്നിൽ സച്ചിന് അടിപതറുന്നു; അതി സാഹസികമായി മകളെയും കൊച്ചുമോളെയും രക്ഷിച്ച് സുമിത്ര, സുമിത്രക്ക് കരുത്തായി പൂജയും.!! Kudumbavilakk Today 20 June 2024

Kudumbavilakk Today 20 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് സീസൺ രണ്ടിൽ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിനെയും സ്വരമോളെയും വീട്ടിൽ പൂട്ടിയിട്ട സച്ചിനെ പോലീസ് അന്വേഷിച്ചു വരുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ സ്വരമോളെ കൊണ്ടുവിട്ട് വരാമെന്ന് പറയുകയാണ് സച്ചിൻ.

അപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്നത് കേൾക്കുന്നത്. സ്വരമോളെയും ശീതളിനെയും പൂട്ടിയിട്ട ശേഷം ഡോർ തുറന്ന് നോക്കിയപ്പോൾ കാണുന്നത് പോലീസിനെയും സുമിത്രയെയും പൂജയെയുമാണ്. ആകെ ടെൻഷനിലായിരുന്നു സച്ചിൻ. പോലീസ് പൂട്ടിയിട്ട വരെ ഇറക്കിവിടാൻ പറഞ്ഞപ്പോൾ ഇവിടെ ആരുമില്ലെന്ന് പറയുകയാണ് സച്ചിൻ. അപ്പോഴാണ് ശീതൾ ആരെങ്കിലും ഒന്ന് ഡോർ തുറക്കുമോ എന്ന് പറയുന്നത് കേൾക്കുന്നത്. ഉടനെ പോലീസും സുമിത്രയും പൂജയുമൊക്കെ ചേർന്ന് മുകളിൽ പോവുകയും, സച്ചിനോട് ഡോർ തുറക്കാൻ പറയുകയും ചെയ്യുന്നു.

ഡോർ തുറന്നപ്പോൾ സ്വര മോൾ ഓടി വന്ന് സുമിത്രയെ കെട്ടിപ്പിടിക്കുകയാണ്. പിന്നീട് പോലീസ് സച്ചിനെ അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ സുമിത്രയും ശീതളും ഇപ്പോൾ വിട്ടേക്കാനും, ഇനി ഇങ്ങനെ ചെയ്യരുതെന്നും പറയുകയാണ്. ശേഷം സുമിത്രയും ശീതളും സ്വരമോളും വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ അനന്യയ്ക്ക് ദേഷ്യം വരികയാണ്. സ്വരമോളെ കൂട്ടിയതിന് ശീതളുമായി അനന്യ വഴക്കാവുകയാണ്.

പിന്നീട് സരസ്വതിയമ്മ ശീതളിനോട് പലതും പറയുകയാണ്. സച്ചിനെ കുറ്റം പറഞ്ഞ സരസ്വതി അമ്മയെ ശീതൾ വഴക്കു പറയുന്നുണ്ട്. സച്ചിനെ കുറിച്ച് ഒന്നും മോശമായി പറയേണ്ടെന്ന് പറയുകയാണ് ശീതൾ. സുമിത്ര വിഷമത്തിൽ പുറത്തിരിക്കുമ്പോഴാണ് അനിരുദ്ധ് വരുന്നത്. ശീതളും അനന്യയും തമ്മിലുള്ള പ്രശ്നം കാര്യമാക്കേണ്ടെന്ന് പറഞ്ഞപ്പോൾ, ശീതളിൻ്റെയും സച്ചിൻ്റെയും കാര്യം പറയാൻ ഒരുങ്ങുകയാണ് സുമിത്ര. ഇതൊക്കെയാണ്‌ ഇന്നത്തെ കുടുംബവിളക്കിൽ നടക്കാൻ പോകുന്നത്.