ജീവനു തുല്യം സ്നേഹിച്ച പ്രതീഷ് സുമിത്ര ശത്രുവായി ജയിലിൽ നിന്ന് പുറത്തേക്ക്; രഞ്ജിതയുടെ ചതിയിൽ കുടുങ്ങിയ പ്രതീഷും പൂജയും സുമിത്രയെ തള്ളി പറയുമ്പോൾ; സങ്കട കടലിൽ ആരും തുണയില്ലാതെ സുമിത്ര.!! Kudumbavilakk Today 24 June 2024

Kudumbavilakk Today 24 June 2024 : ഏഷ്യാനെറ്റിലെ പരമ്പരയായ കുടുംബ വിളക്ക് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വളരെ മനോഹരമായാണ് കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുന്നത്. ശീതൾ സച്ചിൻ്റെ വീട്ടിൽ പോകാൻ ഒരുങ്ങുന്നതായിരുന്നു. സുമിത്ര പലതും പറഞ്ഞ് ശീതളിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ശീതൾ പോകാൻ തന്നെ തീരുമാനിക്കുകയാണ്. അനിരുദ്ധ് പലതും പറഞ്ഞെങ്കിലും, ശീതൾ പോകാൻ തന്നെ ഒരുങ്ങുകയാണ്.

പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. രഞ്ജിത ജയിലിൽ പോവുകയാണ്. പ്രതീഷിനെ കാണുകയാണ്. നിങ്ങൾ എന്തിനാണ് എന്നെ സഹായിക്കുന്നതെന്ന് പറഞ്ഞപ്പോൾ, നിന്നെ പുറത്തിറക്കാൻ ഞാൻ ശ്രമിക്കുകയാണെങ്കിലും, നിനക്ക് രക്ഷപ്പെടേണ്ടേ എന്ന് പറയുകയാണ്. അടുത്തതായി സുമിത്രയുടെ വീടാണ്. പൂജ അവിടെ നിന്നും പലതും പറയുന്നതിനായിൽ സുമിത്രയോട് പ്രതീഷ് നാട്ടിലുണ്ടെന്ന് പറഞ്ഞ് പോവുകയാണ്. നീ എന്താണ് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ, പ്രതീഷേട്ടൻ നാട്ടിലുണ്ടെന്ന് പൂജ പറഞ്ഞു പോവുകയാണ്.

പിന്നീട് പ്രതീഷ് ജയിലിലാണെന്ന് രഞ്ജിത പറഞ്ഞ കാര്യം പൂജ പറയുകയാണ്. ഇത് കേട്ട സുമിത്ര തലകറങ്ങി വീഴുകയാണ്. പിന്നീട് സുമിത്ര ഉണരുകയും പൂജ നടന്ന കാര്യങ്ങളൊക്കെ പറയുന്നു. ശേഷം സുമിത്രയെയും കൂട്ടി പൂജപ്രതീഷിനെ ജയിലിൽ കാണാൻ പോവുകയാണ്. അവിടെ എത്തിയപ്പോൾ സുമിതയോട് വളരെ മോശമായാണ് പ്രതീഷ് പെരുമാറുന്നത്. തൻ്റെ മകൻ്റെ പെരുമാറ്റത്തിൽ വിഷമിതയായി സുമിത്ര മടങ്ങുകയാണ്. അപ്പോഴേക്കും രഞ്ജിത പ്രതീഷിനെ പുറത്തിറക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു.

അപ്പോൾ സുമിത്ര രഞ്ജിതയെ കാണാൻ വരികയാണ്. നീ എന്താണ് എൻ്റെ മകനെ എന്നിൽ നിന്നകറ്റാൻ പറഞ്ഞതെന്ന് പറയുകയാണ്. നിൻ്റെ മകൻ നിന്നിൽ നിന്നകന്നതിന് എന്നെ എന്തിന് പറയുന്നതെന്ന് ചോദിക്കുകയാണ് രഞ്ജിത. അങ്ങനെ പ്രതീഷ് ജയിൽ മോചിതനായി പുറത്ത് വരുന്നു. രഞ്ജിതയെ കണ്ട ശേഷം ശ്രീനിലയത്തിലേക്കാണ് വരുന്നത്. പ്രതീഷിനെ കണ്ട അനിരുദ്ധ് ഞെട്ടുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.