പ്രതീഷ് എവിടെയാണെന്ന സുമിത്ര പൊട്ടിത്തെറിക്കുമ്പോൾ; സച്ചിന്റെ യഥാർത്ഥ മുഖം കണ്ട് ഞെട്ടലോടെ സരസ്വതിയമ്മ, കുടുംബവിളക്കിൽ ആ ട്വിസ്റ്റ് സംഭവിക്കുന്നു.!! Kudumbavilakk Today 28 June 2024

Kudumbavilakk Today 28 June 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് അടുക്കുമ്പോൾ, വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ദീപുവിൻ്റെ വീട്ടിൽ വന്നതായിരുന്നു ദീപുവിനോട് പലതും സംസാരിക്കുകയായിരുന്നു സുമിത്ര. അതിനിടയിൽ ചിത്ര പൂജയോട് എനിക്ക് കൂടെ നിന്ന് മതിയായെന്നും, ഇങ്ങനെ തുടരുകയാണെങ്കിൽ ഞാൻ അപ്പുവിനെയും കൂട്ടി എവിടെയെങ്കിലും പോകും എന്ന് പറയുമ്പോഴാണ് സുമിത്ര കിച്ചനിലേക്ക് വരുന്നത്.

ചിത്രയോട് ദീപു ഒക്കെ മാറുമെന്നും, നീ അവനോട് നന്നായി നിൽക്കണമെന്നും, ഇപ്പോൾ പോയി ചായകൊടുത്തിട്ട് വരാനും പറയുകയാണ്. പിന്നീട് കാണുന്നത് സച്ചിൻ്റെ വീടാണ്. സച്ചിൻ ഓഫീസിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ്. അപ്പോൾ സരസ്വതിഅമ്മ ഫോണിൽ എന്തൊക്കെയോ കാണുകയായിരുന്നു. സച്ചിൻ വന്ന് സരസ്വതിയമ്മയോട് ശീതളിൻ്റെ അമ്മ വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഞാൻ വിളിച്ചപ്പോൾ അവൾ എടുത്തില്ലെന്നും, ഇനി അവൾ വിളിച്ചാലേ ഞാൻ ഫോൺ എടുക്കുകയുള്ളൂവെന്നും പറയുകയാണ് സരസ്വതിയമ്മ. എന്നാൽ ഇനി ആരും വിളിക്കേണ്ടെന്നും, ഫോൺ ഇങ്ങ് തന്നെ എന്ന് പറഞ്ഞ് ഫോൺ മേടിച്ച ശേഷം വീട് പൂട്ടിയിട്ട് സച്ചിൻ ഓഫീസിലേക്ക് പോവുകയായിരുന്നു.

ശീതൾ പിന്നീട് സരസ്വതിയമ്മയോട് എപ്പോഴും ഇങ്ങനെയാണ് സച്ചിൻ്റെ പെരുമാറ്റം എന്നും, എന്നെ പൂട്ടിയിട്ടാണ് പോകാറുള്ളത് എന്നും,പോകുമ്പോൾ ഫോണ് കൊണ്ടുപോകുമെന്നും അവൻ വന്നതിനു ശേഷം മാത്രമേ എനിക്ക് ആരെയെങ്കിലും വിളിക്കാൻ പറ്റുകയുള്ളൂ എന്നൊക്കെ പറയുകയാണ്.അപ്പോഴാണ് സുമിത്രയും പൂജയും ദീപുവിൻ്റെ വീട്ടിൽ നിന്നും മടങ്ങുന്നത്. ബസ് സ്റ്റോപ്പിൽ കാത്ത് നിന്ന് ബസ് വരാത്തതിനാൽ, പൂജ സുമിത്രയോട് ആ രഹസ്യം പറയുകയുകയായിരുന്നു.അമ്മ അന്വേഷിച്ച് നടക്കുന്ന അമ്മയുടെ മകൻ വിദേശത്തല്ലെന്നും, ഇവിടെ തന്നെയുണ്ടെന്നും, ജയിലിലാണെന്നും പറയുകയാണ്.ഇത് കേട്ട സുമിത്ര ബോധരഹിതയായി വീഴുകയാണ്.

ബോധം തെളിഞ്ഞ സുമിത്ര എനിക്ക് അനിരുദ്ധിനെ ഉടൻ കാണണമെന്ന് പറഞ്ഞ് പോവുകയാണ്. പൂജ സമാധാനിപ്പിച്ച് പോവുകയാണ്. അപ്പോഴാണ് പങ്കജ് പൂജ സുമിത്രയോട് പറഞ്ഞ കാര്യം രഞ്ജിതയെ അറിയിക്കുന്നത്. രഞ്ജിതയ്ക്ക് സന്തോഷമാവുകയാണ്. പിന്നീട് അരവിന്ദനോട് സുമിത്രയ്ക്ക് പ്രതീഷിനെ കാണാനുള്ള ഒരു അപ്പോയിൻമെൻ്റ് എടുക്കാൻ പറയുകയാണ്. ഇതൊക്കെ അറിയുമ്പോൾ സുമിത്ര എങ്ങനെ സഹിക്കാനാണെന്നും, അവൾ വലിയ വിഷമത്തിലായിരിക്കുമെന്നും പറയുകയാണ് രഞ്ജിത. രഞ്ജിതയ്ക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല. അങ്ങനെ സുമിത്രയെയും കൂട്ടി പൂജ വീട്ടിൽ എത്തുകയാണ്. പ്രതീഷിനെ കുറിച്ചുള്ള പഴയ കാര്യങ്ങൾ ഓർക്കുകയാണ് സുമിത്ര.