അനിരുദ്ധിനെ ഇല്ലാതാക്കാൻ ഒരുങ്ങി പ്രതീഷ്; ശ്രീനിലയത്തിൽ പക ആളികത്തിച്ച് രഞ്ജിത, മക്കൾ തമ്മിൽ തള്ളുമ്പോൾ പൊട്ടിക്കരഞ്ഞ് സുമിത്ര.!! Kudumbavilakk Today 5 July 2024

Kudumbavilakk Today 5 July 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ ഗംഭീരമായി മുന്നോട്ടു പോകുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിൽ നിന്ന് പുറത്തു വരുന്നതായിരുന്നു. പുറത്ത് രഞ്ജിത കാത്തു നിൽക്കുകയായിരുന്നു. നിൻ്റെ വീട്ടുകാർ ആരും വന്നില്ലെന്നും, ഞാൻ നിനക്കൊരു ജോലി ഒരുക്കാമെന്ന് പറയുകയാണ് രഞ്ജിത. നിങ്ങൾ ചെയ്ത എല്ലാ ഉപകാരത്തിനും നന്ദിയുണ്ടെന്ന് പറയുകയാണ് പ്രതീഷ്. സുമിത്ര അപ്പോൾ സ്വരമോളെയും കൂട്ടി മാർക്കറ്റിൽ വന്നതായിരുന്നു.

അപ്പോഴാണ് പ്രതീഷ് മാർക്കറ്റിൽ വന്നിറങ്ങുന്നത്. ഓട്ടോഡ്രൈവർ ചില്ലറ ഇല്ലെന്ന് പറഞ്ഞപ്പോൾ, പ്രതീഷ് അടിയുണ്ടാക്കുകയായിരുന്നു. സ്വരമോൾ ഇത് കണ്ട് സുമിത്രയെ കാണിക്കുമ്പോൾ, പ്രതീഷിനെ ആൾക്കാർ കൂട്ടിപ്പോവുന്നതിനാൽ സുമിത്ര മുഖം കണ്ടില്ല. പിന്നീട് കാണുന്നത് സരസ്വതി അമ്മ ശീതളിനോട് സച്ചിൻ്റെ കാര്യം പറയുന്നത്. നീ അവനെ പിരിയുന്നതാണ് നല്ലതെന്ന് പറയുകയാണ്. അച്ഛമ്മ ഭയക്കേണ്ടെന്നും, ഞാൻ ശ്രീനിലയത്തിൽ കൊണ്ടുവിടാമെന്നും, പറയുകയാണ്. ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചു കൊള്ളാമെന്ന് പറയുകയാണ്. എന്നാൽ ശീതളിൻ്റെ വിഷമം കണ്ട് സരസ്വതിയമ്മ കരഞ്ഞുകൊണ്ട് ഞാൻ പോകുന്നില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സ്വരമോളും സുമിത്രയും വീട്ടിൽ എത്തുകയാണ്.

സ്വരമോൾ മാർക്കറ്റിൽ അടിയുണ്ടായ കാര്യമൊക്കെ പറയുകയാണ്. അപ്പോഴാണ് അപ്പു അവിടേയ്ക്ക് വരുന്നത്. അപ്പു വന്നതിന് പിന്നാലെ ബെല്ലടിയുന്നത് കേട്ട് അനിരുദ്ധ് ഡോർ തുറന്നപ്പോൾ പ്രതീഷിനെ കണ്ട് ഞെട്ടുകയാണ്. പ്രതീഷിനെ കണ്ട സ്വരമോൾ ഇയാളാണ് മാർക്കറ്റിൽ അടിയുണ്ടാക്കിയതെന്ന് പറഞ്ഞ് അനന്യയെ മറഞ്ഞ് നിൽക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര അകത്ത് നിന്ന് വരുന്നത്.

പ്രതീഷിനെ കണ്ട് സുമിത്ര ഓടി വന്ന് പിടിക്കാൻ നോക്കിയപ്പോൾ വേണ്ടെന്ന് പറയുകയായിരുന്നു പ്രതീഷ്. അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഏട്ടൻ ഒരിക്കലും എന്നോട് പറയാതിരിക്കാൻ കാരണമെന്താണെന്നും, ഞാൻ ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന് നിങ്ങൾ കരുതിയല്ലേ എന്നൊക്കെയാണ് പ്രതീഷ് പറയുന്നത്. ഇതൊക്കെ കേട്ട് പൊട്ടിക്കരയുകയാണ് സുമിത്ര.