മരുമോന് സമ്മാനവും തലയിലേറ്റി അമ്മായി എത്തി; ഒടുവിൽ അമൃതയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആതിര മാധവ്… | Kudumbavilakku Fame Amrutha Nair Brings Gift To Athira Madhav Baby

Kudumbavilakku Fame Amrutha Nair Brings Gift To Athira Madhav Baby : കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. കുടുംബവിളക്ക് എന്ന പരമ്പരയിലെ പഴയ ശീതളാണ് അമൃത. സ്വകാര്യകാരണങ്ങൾ പറഞ്ഞ് കുടുംബവിളക്കിൽ നിന്നും പിന്മാറുകയായിരുന്നു അമൃത. സീരിയലിൽ നിന്ന് പിന്മാറിയെങ്കിലും തന്റെ യൂ ടൂബ് ചാനലുമായി സജീവമായിരുന്നു അമൃത. വളരെ വ്യത്യസ്തമായ വ്ലോഗുകളാണ് അമൃത ചാനലിൽ ചെയ്യാറുള്ളത്.

കുടുംബവിളക്കിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ അനന്യക്ക് ജീവൻ നൽകിയിരുന്നത് നടി ആതിര മാധവ് ആയിരുന്നു. ഗർഭിണി ആയതിനെ തുടർന്ന് ആതിര സീരിയൽ വീട്ടിരുന്നു. അമൃതയും ആതിരയും വലിയ സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ആതിരയുടെ കുഞ്ഞിനെ കാണാൻ അമൃത നായർ എത്തിയിരിക്കുകയാണ്. അമ്മക്കൊപ്പമാണ് അമൃത ആതിരയുടെ വീട്ടിൽ എത്തിയത്. കളിപ്പാട്ടങ്ങളും വാങ്ങിക്കൊണ്ടാണ് അമൃതയും അമ്മയും വിരുന്നെത്തിയത്. പിന്നീട് നടന്നത് ചില രസകരമായ സംഭവങ്ങൾ. കുഞ്ഞിനേയും എടുത്ത് ലുലുമാളിൽ പോയി വ്ലോഗ് ചെയ്യാൻ ആഗ്രഹമെന്ന് അമൃത.

Kudumbavilakku Fame Amrutha Nair Brings Gift To Athira Madhav Baby
Kudumbavilakku Fame Amrutha Nair Brings Gift To Athira Madhav Baby

കുഞ്ഞിനേയും എടുത്ത് താൻ ഓടിക്കളയുമെന്ന് തമാശരൂപേണ അമൃത പറഞ്ഞത് ഒരുനിമിഷം ആതിരയെ പേടിപ്പിച്ചോ!!!. ഇല്ല, ആതിര ചിരിച്ചുതള്ളി, എന്നാലും ഉള്ളിൽ പേടിയുണ്ടായിരുന്നു. ഒടുവിൽ വീഡിയോയുടെ അവസാനം അമൃതയെ ഇറക്കിവിടാനും ശ്രമിക്കുന്നുണ്ട് ആതിര. ഒന്നിറങ്ങിപ്പോകൂ ഇവിടെ നിന്ന് വേഗം എന്നാണ് ആതിര അമൃതയോട് കല്പിക്കുന്നത്. വൈറലായ ഈ വീഡിയോക്ക് താഴെ ഒട്ടനേകം കമ്മന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

എന്നും രസകരമായ വീഡിയോകൾ പങ്കുവെക്കാറുള്ള അമൃത ഇത്തവണയും ചിരിപ്പിച്ചുകൊന്നു എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. അമൃത പിള്ളേരെ പിടിച്ചുകൊണ്ടുപോകുമോ വ്ലോഗ് ചെയ്യാൻ എന്ന് ചോദിച്ചുകൊണ്ട് ചിരിപ്പിക്കുന്ന കുറേ കമ്മന്റുകൾ വേറെയും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. കുടുംബവിളക്ക് പരമ്പരയിലെ രണ്ട് മികച്ച അഭിനേത്രികളായിരുന്നു അമൃതയും ആതിരയും. ഇവർ സീരിയലിൽ നിന്ന് പോയത് പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു.