നാല്പത്തിയൊന്നാം വയസ്സിൽ ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ചു കൊണ്ട് സുമിത്ര; ആശംസകൾ നേർന്നു കൊണ്ട് ആരാധകർ… | Kudumbavilakku Fame Meera Vasudev Latest Happy News Malayalam
Kudumbavilakku Fame Meera Vasudev Latest Happy News Malayalam: വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതാരമാണ് മീരാ വാസുദേവൻ. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ നായികയാണ് മീര. മലയാളത്തിൽ കൂടാതെ തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്.നിരവധി ഭാഷകളിൽ നിരവധി പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ നായിക സുമിത്രയാണ് മീര. കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്രയുടെ ജീവിതത്തിലൂടെയാണ് ഈ പരമ്പര സഞ്ചരിക്കുന്നത്. മീരാ വാസുദേവൻ മലയാളി പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത് ഈ പരമ്പരയിലൂടെ തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. പ്രായം ബാധിക്കാത്ത ഒരു നായിക കൂടിയാണ് മീര. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.

മോഡലിംഗ് രംഗത്തും ഒരു കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തി കൂടിയാണ് താരം. തന്മാത്ര എന്ന ചിത്രത്തിലെ അഭിനയം മീരാ വാസുദേവന്റെ കരിയറിലെ വലിയ ഒരു നേട്ടമാണ്. ഇപ്പോൾ ഇതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പിറന്നാൾ വിശേഷങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. മകനോടൊപ്പം കേക്ക് മുറിക്കുന്ന മീരയാണ് വീഡിയോയിൽ ഉള്ളത്.
41 വയസ്സിന്റെ പിറന്നാളാണ് മീരാ വാസുദേവ് തന്റെ മകനോടൊപ്പം ആഘോഷിക്കുന്നത്.പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായി താരം ഒരു കുറിപ്പ് പങ്കു വച്ചിട്ടുണ്ട്.ഈ കുറിപ്പിൽ സഹോദരി സുപ്രിയക്കുള്ള നന്ദിയാണ് താരം അറിയിച്ചിരിക്കുന്നത്. നിന്റെ സ്നേഹത്തിനും ഞങ്ങളോടുള്ള കരുതലിനും നന്ദി എന്ന് അറിയിച്ചു കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.”Thank you Supriya for making the day se special for us! Turning 41 today! എന്ന് പറഞ്ഞു കൊണ്ടാണ് മീര വാസുദേവ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്.