ഇനി കല്യാണമേളം!! സുമിത്ര പുനർവിവാഹത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അച്ഛൻ; സങ്കീർണമായ രംഗങ്ങളിലൂടെ കുടുംബവിളക്ക്… | Kudumbavilakku Today Episode 13 August 2022 Malayalam

Kudumbavilakku Today Episode 13 August 2022 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് നടി മീരാ വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയാണ് പ്രേക്ഷകർ ചർച്ചചെയ്യുന്നത്. വളരെ നിർണായകമായ ഒരു ഘട്ടത്തിലേക്ക് പരമ്പര കടക്കുന്നു എന്ന് തന്നെയാണ് ഈ പ്രൊമോ വീഡിയോ പറയുന്നത്. ശ്രീനിലയത്തിന്റെ കാരണവരായ ശിവദാസമേനോൻ ഒടുവിൽ സുമിത്രയോട് അങ്ങനെയൊരു കാര്യം തുറന്നുസംസാരിക്കുകയാണ്. ഇനിയും നീ ഇങ്ങനെ ഒരു ജീവിതം തുടർന്നിട്ട് കാര്യമില്ല.

മറ്റൊരു വിവാഹത്തെപ്പറ്റി നീ ചിന്തിക്കണം. ഇത് കേട്ട് സുമിത്ര ഞെട്ടിപ്പോവുകയാണ്. സിദ്ധുവുമായുള്ള ജീവിതം അവസാനിച്ചിരുന്നു എങ്കിലും ശ്രീനിലയത്തിൽ തുടരുകയായിരുന്നു ഇതുവരെയും സുമിത്ര. സിദ്ധുവിന്റെ ജീവിതത്തിൽ നിന്നും മാറിയെങ്കിൽ പോലും ശ്രീനിലയത്തിലെ മരുമകൾ സ്ഥാനം ശിവദാസമേനോൻ ഇന്നും സുമിത്രക്ക് തന്നെയാണ് നൽകിയിട്ടുള്ളത്. അങ്ങനെയുള്ള അവസരത്തിലാണ് ഇപ്പോൾ മേനോൻ സുമിത്രയോട് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്നത്.

മേനോൻറെ മനസ്സിലുള്ളത് രോഹിത് ആണെന്ന് പ്രേക്ഷകർക്കും വ്യക്തമാണ്. പ്രൊമോ വീഡിയോയുടെ ഒടുവിൽ രോഹിത്തിനോട് വിവേക് ഇത് വെളിപ്പെടുത്തുന്നുമുണ്ട്. ശ്രീനിലയത്തുനിന്നും ഗ്രീൻ സിഗ്നൽ കിട്ടി എന്ന രീതിയിലാണ് വിവേക് രോഹിതിനോട് സംസാരിക്കുന്നത്. എന്താണെങ്കിലും ഇത് പ്രേക്ഷകവിധിക്ക് കൂടി വിടേണ്ട ഒരു വിഷയമാണ്. രോഹിത്തും സുമിത്രയും ഒന്നിക്കണോ എന്നത് പ്രേക്ഷകർ കൂടി തീരുമാനിക്കേണ്ട ഒരു കാര്യം തന്നെ.

കുടുംബവിളക്കിന്റെ മറ്റ് ഭാഷാപതിപ്പുകളിൽ സുമിത്രയും രോഹിതും തമ്മിൽ ഒന്നിക്കുന്നുണ്ട്, എന്നാൽ അത് മലയാളത്തിലേക്ക് എത്തുമ്പോൾ ഇങ്ങനെയൊരു പര്യവസാനം നമ്മൾ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടോ അതോ സിദ്ധുവും സുമിത്രയും തന്നെ വീണ്ടും ഒന്നുചേരണമോ എന്നാണോ നമ്മൾ ചിന്തിക്കുക എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെ. ഏറെ നിർണ്ണായകമായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ കുടുംബവിളക്ക് പരമ്പര മുന്നോട്ടുപോകുന്നത്.