പുനർ വിവാഹത്തെ കുറിച്ച് സംസാരിച്ചു സുമിത്ര!! വിവരം അറിഞ്ഞു ഞെട്ടലോടെ രോഹിത്; കുടുംബവിളക്കിൽ വീണ്ടും വഴിത്തിരിവുകൾ… | Kudumbavilakku Today Episode 18 August 2022 Malayalam

Kudumbavilakku Today Episode 18 August 2022 Malayalam : തെറ്റിദ്ധാരണകളുടെ പുറത്താണ് ഇപ്പോൾ കുടുംബവിളക്ക് പരമ്പരയിൽ പലതും സംഭവിക്കുന്നത്. അഥവാ മനപ്പൂർവ്വം തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതാണ്. എന്താണെങ്കിലും കുടുംബവിളക്കിലെ പുതിയ കഥാസന്ദർഭങ്ങൾ ഇത്തരമൊരു ട്രാക്കിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. രോഹിത്തിന്റെ വിവാഹക്കാര്യം സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് സുമിത്ര വിവേകിനെ വിളിക്കുന്നത്.

കാര്യമെന്തെന്ന് പൂർണമായി മനസ്സിലാക്കാതെ രോഹിത്തിനെ വിളിക്കുകയാണ് വിവേക്. രോഹിത്തിനെ വിവാഹം കഴിക്കാൻ സുമിത്ര ആഗ്രഹിക്കുന്നു എന്നാണ് വിവേക് രോഹിത്തിനോട് പറയുന്നത്. ഇതോടുകൂടി വലിയ ഒരു അമ്പരപ്പിലാണ് രോഹിത്. സുമിത്രക്ക് ഇങ്ങനെ ഒരു മനസ് പെട്ടെന്ന് എങ്ങനെ ഉണ്ടാകുന്നു എന്ന് രോഹിത്തിനും മനസ്സിലാകുന്നില്ല. യഥാർത്ഥത്തിൽ സുമിത്ര എന്താണ് മനസ്സിൽ ചിന്തിച്ചിരിക്കുന്നത് എന്ന് അറിയാൻ പ്രേക്ഷകർക്കും ആകാംക്ഷയുണ്ട്.

അതേസമയം പൂജ രോഹിത്തിനെ നിർബന്ധിക്കുകയാണ്, മറ്റൊരു വിവാഹത്തിന്, തനിക്ക് പുതിയൊരു അമ്മയെ തരണമെന്നാണ് പൂജ രോഹിത്തിനോട് ആവശ്യപ്പെടുന്നത്. പുതിയ കല്യാണം കഴിച്ചാൽ അമ്മയുടെ ആത്മാവ് വന്നിട്ട് അച്ഛൻറെ കഴുത്തിനു പിടിച്ച് കൊല്ലാനൊന്നും വരില്ല എന്നാണ് പൂജ പറയുന്നത്. എന്താണെങ്കിലും സുമിത്രയുടെ വിവാഹമാണ് ഇപ്പോൾ പരമ്പര ചർച്ച ചെയ്യുന്ന വിഷയം. സുമിത്രയും രോഹിത്തും ഒന്നാകുമോ എന്നും സിദ്ധുവും വേദികയും പിരിയുമോ എന്നതുമാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

എന്നാൽ അങ്ങനെയാണ് കഥ പോകുന്നതെങ്കിലും അത്‌ എത്രത്തോളം നമ്മുടെ പ്രേക്ഷകർ അംഗീകരിക്കും എന്നതും ഒരു ചോദ്യം തന്നെയാണ്. നടി മീര വാസുദേവ് നായികയായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് ഈ പരമ്പരക്കുള്ളത്. ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, നൂബിൻ ജോണി, കെ കെ മേനോൻ, അമൃത എസ് ഗണേഷ്, ശ്രീലക്ഷ്മി, മഞ്ജു സതീഷ്, ദേവി മേനോൻ, എഫ് ജെ തരകൻ തുടങ്ങിയവരും ഈ പരമ്പരയിൽ അണിനിരക്കുന്നു.