സുമിത്ര – രോഹിത് വിവാഹ വാർത്തയറിഞ്ഞ് വേദികയും സിദ്ധുവും!! കുടുംബവിളക്കിൽ തെറ്റിദ്ധാരണയുടെ ചുരുളഴിയുമോ..!? | Kudumbavilakku Today Episode 23 August 2022 Malayalam

Kudumbavilakku Today Episode 23 August 2022 Malayalam : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപ്രതീക്ഷിതമായ പ്രതിസന്ധിസാഹചര്യങ്ങളും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നതുമാണ് സീരിയൽ പറയുന്നത്. ഓഫീസിലെ സഹപ്രവർത്തക വേദികയുമായുള്ള സിദ്ധുവിന്റെ ബന്ധം തന്നെ സുമിത്രക്ക് വലിയൊരു പ്രഹരമായിരുന്നു. സ്വന്തം മക്കൾക്ക് വേണ്ടിയായിരുന്നു പിന്നീടങ്ങോട്ടുള്ള സുമിത്രയുടെ ജീവിതം. ഇപ്പോൾ സിദ്ധുവിന് വേദികയെ മടുത്ത അവസ്ഥയാണ്.

രോഹിത് എന്ന തന്റെ സുഹൃത്തിന് വേണ്ടി സുമിത്ര ഒരു വിവാഹാലോചന കൊണ്ടുവരുന്നു, എന്നാൽ അത്‌ തെറ്റിദ്ധാരണകൾക്ക് വളം വെക്കുന്നു. രോഹിത്തിനെ വിവാഹം ചെയ്യാൻ പോകുന്നത് സുമിത്ര തന്നെ ആണെന്ന് പറഞ്ഞുപരത്തുകയാണ് സരസ്വതി അമ്മ. സരസ്വതി അമ്മ പറഞ്ഞ വിവരം കേട്ട് സിദ്ധുവിനോട് സംസാരിച്ചുതുടങ്ങുകയാണ് വേദിക. ഇനി സുമിത്രയെ നിങ്ങൾ പൂർണമായും മറന്നേക്ക് എന്നാണ് വേദിക സിദ്ധുവിനോട് പറയുന്നത്. രോഹിത് ഇപ്പോഴും അങ്കലാപ്പിൽ തന്നെയാണ്.

സുമിത്രക്ക് രോഹിത്തിനെ ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ വളർത്തിക്കൊണ്ടിരിക്കുകയാണ് വിവേക്. കുടുംബവിളക്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെയും വ്യക്തമാകാത്ത സാഹചര്യങ്ങളുടെ ചില പുകമറകൾ മാത്രമാണ്. നടി മീര വാസുദേവ് നായികയായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. ചിത്ര ഷേണായിയാണ് നിർമ്മാതാവ്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ സീരിയൽ. സുമിത്ര എന്ന വീട്ടമ്മയെ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ ഹൃദയത്തിലേറ്റാൻ കഴിഞ്ഞു.

അതേപോലെ തന്നെ നെഗറ്റീവ് റോളിലെത്തുന്ന ശരണ്യ ആനന്ദ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സുമിത്രയിൽ നിന്നും സിദ്ധുവിനെ തട്ടിപ്പറിച്ചെടുക്കുന്ന വേദികയായി മിന്നും പ്രകടനമാണ് ശരണ്യ കാഴ്ച്ചവെക്കുന്നത്. എഫ് ജെ തരകൻ, ദേവി മേനോൻ, ആനന്ദ് നാരായൺ, നൂബിൻ, ശ്രീലക്ഷ്മി, മഞ്ജു, അമൃത എസ് ഗണേഷ്, ഡോക്ടർ ഷാജു, കെ കെ മേനോൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.