ശീതളിന്റെ പ്രണയം പിടിക്കപ്പെടുന്നു!! എല്ലാം സുമിത്രയുടെ അറിവോടെ; ഞെട്ടൽ മാറാതെ പ്രതീഷ്… | Kudumbavilakku Today Episode 29 August 2022 Malayalam

Kudumbavilakku Today Episode 29 August 2022 Malayalam : ഒടുവിൽ ശീതളിന് പിടി വീണിരിക്കുകയാണ്. ശീതളിൻറെ കള്ളക്കളികൾ പ്രതീഷ് കണ്ടുപിടിച്ചു. പലതവണ സുമിത്ര താക്കീത് നൽകിയതാണ്, ഇത്തരത്തിൽ സച്ചിൻറെ കൂടെയുള്ള സൗഹൃദമോ പ്രണയമോ ഒന്നും നല്ലതിനല്ല എന്ന്. എന്നാൽ അതെല്ലാം മറികടന്ന് ഇപ്പോഴും സച്ചിനുമായുള്ള പ്രണയം തുടരുകയാണ് ശീതൾ. ഒടുവിലത് പ്രതീഷിന്റെ കൺമുമ്പിൽ എത്തി. ഇപ്പോഴിതാ പ്രശ്നങ്ങൾ ഗുരുതരമാവുകയാണ്. ശ്രീനിലയത്തിൽ വലിയ തകർത്തിലാണ് ഇത് തുടക്കം കുറിക്കുന്നത്. പ്രതീഷിന് പിന്നാലെ അനിയും ശീതളിനെ ചോദ്യം ചെയ്യുന്നുണ്ട്.

എന്നാൽ അനിയോടും അനുവിനോടും ശീതൾ പറയുന്നത് എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ പറഞ്ഞാലും തനിക്ക് സച്ചിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ല എന്നാണ്. ഇതിന് ശേഷമാണ് ശീതളിന്റെ പ്രണയകഥ സുമിത്രക്ക് അറിയാമായിരുന്നു എന്നത് പ്രതീഷും അനിയും മനസിലാക്കുന്നത്. സുമിത്രക്ക് മാത്രമല്ല, രോഹിത്തിനും വിവേകിനുമെല്ലാം ഇത്‌ അറിയാമായിരുന്നു എന്നത് പ്രതീഷും അനിയും മനസിലാക്കുകയാണ്.

ശ്രീനിലയത്തിൽ ആകെ മൊത്തം പ്രശ്നങ്ങളാണ്. ഒരു ഭാഗത്ത് പൂജയായി ഉണ്ടാക്കിവെക്കുന്ന നിർബന്ധങ്ങൾ, മറ്റൊരിടത്ത് ശീതളിന്റെ പ്രണയം. എന്തായാലും വേറിട്ട കഥാഗതിയുമായാണ് ഇപ്പോൾ കുടുംബവിളക്കിന്റെ മുന്നോട്ടുപോക്ക്. ശീതളിന്റെ പ്രണയത്തിന് തടയിടാൻ ഏട്ടന്മാർക്ക് കഴിയുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. സച്ചിന്റെ ബാക്ക്ഗ്രൗണ്ട് മനസിലാക്കുന്നതോടെ പ്രതീഷും അനിയും രൗദ്രസ്വഭാവം പുറത്തെടുക്കും.

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഒരു പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്കിൽ കെ കെ മേനോൻ, ശരണ്യ ആനന്ദ്, അമൃത ഗണേഷ്, ശ്രീലക്ഷ്മി, നൂബിൻ, ആനന്ദ് നാരായൺ, എഫ് ജെ തരകൻ, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. കുടുംബജീവിതത്തിലെ പ്രതിസന്ധികൾ, അവയെ ചെറുത്തുകൊണ്ടുള്ള മുന്നോട്ടുപോക്ക് ഇവയെല്ലാം പ്രമേയമാക്കിയാണ് പരമ്പര പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. സുമിത്രയും രോഹിത്തും ഒന്നിക്കുമോ എന്നതാണ് ഇപ്പോൾ കുടുംബവിളക്ക് പ്രേക്ഷകരുടെ ചോദ്യം.