ഓണസദ്യ സ്പെഷ്യൽ കുക്കുമ്പർ പച്ചടി…!

ചേരുവകൾ

  • കുക്കുമ്പർ – 2 എണ്ണം
  • തേങ്ങ ചിരവിയത് – 1 കപ്പ്‌
  • തൈര് – 1 കപ്പ്‌
  • പച്ചമുളക് – 3 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
  • കടുക്‌ – 2ടേബിൾസ്പൂൺ
  • വറ്റൽമുളക് – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്

തയാറാകുന്നവിധം : ചെറുതായി മുറിച്ച കുക്കുമ്പർ കുറച്ച് വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റണം. തേങ്ങ കുറച്ച് കടുകും, പച്ചമുളകും, ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കണം വഴറ്റിയ കുക്കുമ്പറിൽ തേങ്ങാകൂട്ട്, തൈരും ചേർത്ത് ഇളക്കണം. വെളിച്ചെണ്ണയിൽ കടുക്‌, വറ്റൽ മുളകും, കറിവേപ്പിലയും താളിച്ചു ഒഴിക്കാം. നല്ല രുചിയുള്ള ഈ പച്ചടിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.