ദിവസവും കുമ്പളങ്ങാ ജ്യൂസ് കുടിച്ചാലുള്ള മാറ്റങ്ങൾ അറിയാം…

സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ലയെന്ന് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല്‍ മനസ്സിലാകും. സാമ്പാറിനുള്ള കഷ്ണം, നാളികേരപ്പാലുകൊണ്ടുണ്ടാക്കുന്ന കറിയിലെ കഷ്ണങ്ങള്‍, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി, തടികുറക്കാന്‍ ഉപയോഗിക്കുന്നത് ഇങ്ങനെയാണ് കുമ്പളങ്ങ അറിയപ്പെടുന്നത്.

എന്നാല്‍ കുമ്പളങ്ങയ്ക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിനുപയോഗിച്ചു വരുന്നു. വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ. അതാവട്ടെ വാത, പിത്ത രോഗങ്ങളെ ജയിക്കുമെന്നു പറയുന്നു. രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും. ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു.

കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tips For Happy Life

Comments are closed.