കുമ്മായം ഉപയോഗവും പ്രയോജനവും അറിയുക

കാർഷികാവശ്യത്തിനായി കർഷകർ കുമ്മായം ഉപയോഗിക്കാറുണ്ട്. മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാനാണ് കുമ്മായം ചേർക്കുന്നത്. മണ്ണിന്റെ അമ്ളത കുറയ്ക്കാന്‍ കുമ്മായം ആവശ്യമാണെങ്കിലും അത് അമിതമായാല്‍ ദോഷംചെയ്യും. കുമ്മായത്തിന്റെ അളവ് കൂടിയാല്‍ ഫോസ്ഫറസ്, ബോറോണ്‍, ഇരുമ്പ്, മാംഗനീസ്, കോപ്പര്‍, സിങ്ക് എന്നിവയുടെ അഭാവം മണ്ണിലുമുണ്ടാകും.

ഒരു ഗ്രോബാഗിന് സാധാരണ ഒരു ടേബിൾ സ്പൂൺ കുമ്മായം മതി. കുമ്മായം ചേർക്കുമ്പോൾ മണ്ണിന് ഈർപ്പം ഉണ്ടായിരിക്കണം. 10 ദിവസമെങ്കിലും കഴിയാതെ ഒരു വളംപോലും ആ മണ്ണിൽ ചേർക്കാൻ പാടുള്ളതല്ല.

മണ്ണിന്റെ പി.എച്ച് മൂല്യം 6.5-7 പരിധിയില്‍ വരുന്നതാണ് വിളകള്‍ക്ക് നല്ലത്. തുലാവര്‍ഷത്തിന്റെയോ ഇടവപ്പാതിയുടെയോ തുടക്കത്തിലാണ് മണ്ണില്‍ കുമ്മായം ചേര്‍ക്കേണ്ടത്. കുമ്മായം ചേര്‍ത്തു കഴിഞ്ഞതിനുശേഷം പൊടിമഴ കിട്ടിയാല്‍ മണ്ണുമായി കുമ്മായം പെട്ടെന്ന് യോജിക്കും. കുമ്മായം ഉപയോഗവും പ്രയോജനവും അറിയുക: വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anju V N ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.