പ്രിയക്ക് ഹൃദയം കൊടുത്തിട്ട് 18 വർഷം!! ചോക്ലേറ്റ് ഹീറോക്ക് ആരാധകന്റെ ക്യൂട്ട് സർപ്രൈസ് വൈറൽ; ഒരാളുടെ സ്വപ്നം സാക്ഷത്കാരവും കുറേപേരുടെ സ്വപ്നം തകർന്ന ദിവസവും എന്ന് ആരാധകർ… | Kunchacko Boban And Priya 18th Wedding Anniversary Viral Entertainment News Malayalam

Kunchacko Boban And Priya 18th Wedding Anniversary Viral Entertainment News Malayalam : നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. റൊമാന്റിക് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബൻ അറിയപ്പെടാറുള്ളത്. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്ത് എത്തിയത്. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടിയിരുന്നു.

കുഞ്ചാക്കോ ബോബൻ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് ന്നാ താൻ കേസു കൊട്. ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവ എല്ലാം താരം അഭിനയിച്ച ചിത്രങ്ങളിൽ ചിലത് ആണ്. സിനിമകൾ എന്നപോലെ താരം സമൂഹ മാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ഇപ്പോഴിതാ താരത്തിന്റെയും ഭാര്യ പ്രിയ അന്ന സാമുവലിന്റെയും പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 18 വർഷം ആയിരുന്നു. ഇവരുടെ വിവാഹ വാർഷികത്തിന് കുഞ്ചാക്കോ ബോബന്റെ ഒരു ആരാധകൻ നൽകിയ സമ്മാനമാണ് താരം ഇപ്പോൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.

”പ്രിയേ നിനക്കൊരു ഹൃദയം” എന്നെഴുതിയ പഴയകാല ഒരു പത്ര കട്ടിംഗ് ആണ് ആരാധകൻ കുഞ്ചാക്കോ ബോബന് നൽകിയിട്ടുള്ളത്. 2005 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എന്റെ ജീവിതമനോഹരം ആക്കിയതിന് നിനക്ക് നന്ദി എന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഭാര്യയ്ക്കുള്ള ആശംസകൾ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Rate this post