സ്റ്റേജിൽ ചാടിക്കേറി മുണ്ട് മടക്കി കുത്തി പിള്ളേർക്കൊപ്പം ചാക്കോച്ഛന്റെ പാമ്പ് ഡാൻസ്; ഇങ്ങേര് പോളിയാണ് മച്ചാനെ… | Kunchacko Boban Devadoothar Paadi Dance At College

Kunchacko Boban Devadoothar Paadi Dance : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാള സിനിമാ താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് കുഞ്ചാക്കോബോബൻ. റൊമാന്റിക് ഹീറോ എന്ന് താരത്തെ വിശേഷിപ്പിക്കാറുണ്ട്. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തിയാണ്. അഭിനേതാവു മാത്രമല്ല നല്ലൊരു നിർമ്മാതാവ് കൂടിയാണ് താരം. തൊണ്ണൂറിലധികം സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. 2015 ലാണ് താരത്തിന്റെ വിവാഹം നടന്നത്. പ്രിയ അന്ന സാമുവലാണ് ഭാര്യ.

ഇരുവർക്കും ഒരു മകനാണ് ഇസഹാക്ക്. 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്റെ നായികയായി ഈ ചിത്രത്തിൽ എത്തിയത് പ്രിയതാരം ശാലിനിയാണ്. പിന്നീട് 1998 ൽ പുറത്തിറങ്ങിയ മമ്മൂട്ടി മോഹൻലാൽ താരജോഡിയിൽ പിറന്ന ചിത്രം ഹരികൃഷ്ണൻസിൽ പ്രധാന കഥാപാത്രമായി മാറി പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയിരുന്നു. നക്ഷത്രതാരാട്ട്, നിറം, പ്രേംപൂജാരി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, തുടങ്ങി പിന്നീടങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര തന്നെയാണ് താരം സൃഷ്ടിച്ചത്.

Kunchacko Boban Devadoothar Paadi Dance At College
Kunchacko Boban Devadoothar Paadi Dance At College

താര ജാടകൾ ഒന്നും തന്നെ ഇല്ലാതെ പ്രേക്ഷക ഹൃദയങ്ങളോട് എന്നും ചേർന്നു നിൽക്കുന്ന വ്യക്തിത്വമാണ് കുഞ്ചാക്കോ ബോബന്റേത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കുഞ്ചാക്കോബോബന്റെ പുതിയ വിശേഷങ്ങൾ ആണ്. കണ്ണൂരിലെ ഒരു കോളേജിൽ തന്റെ പുതിയ ചിത്രമായ ‘നാൻ താൻ കേസ് കൊട് ‘ന്റെ പ്രമോഷന് വേണ്ടി എത്തുകയും അവിടെയുള്ള വിദ്യാർത്ഥികളോടൊപ്പം സ്റ്റേജിലേക്ക് കയറി വന്ന് നൃത്തം ചെയ്യുകയും, അവരോടൊപ്പം സന്തോഷം പങ്കിടുകയും ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു സാധാരണക്കാരനെ പോലെ മുണ്ടും ഷർട്ടും ധരിച്ച് കുട്ടികൾക്കിടയിൽ നൃത്തം ചെയ്ത ചാക്കോച്ചനെ കാണുമ്പോൾ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ്. എസ് ടി കെ ഫ്രെയിംസ്, നിർമാതാവ് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ്, എന്നീ ബാനറുകളുടെ കീഴിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ രതീഷ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആഗസ്റ്റ് 11ന് ചിത്രം പ്രേക്ഷക മനസ്സുകളെ കീഴടക്കാൻ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.