പ്രണവ് മോഹൻലാലിനു അപരനെ കണ്ടെത്തി സിനിമലോകം…

കുഞ്ചാക്കോ ബോബനാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. പ്രണവ്വെ മോഹൻലാൽ ലൈറ്റ്റും എന്നാണ് ഹെഡിങ്ങ് കൊടുത്തിരിക്കുന്നത് ചാക്കോച്ചൻ, വെറും വാക്കല്ല ഒരു വീഡിയോ തന്നെ ആണ് ചാക്കോച്ചൻ നമുക്കായി പങ്കുവച്ചിരിക്കുന്നത്. ഇത് കൊള്ളാല്ലൊ ഒരാളെ പോലെ ഏഴ് പേർ ഉണ്ടെന്നു പറഞ്ഞു കേൾക്കുമെങ്കിലും ചിലപ്പോളൊക്കെ നമ്മളെ അത്ഭുതപെടുത്തുന്ന ഒരു കാര്യം ആണ് നമുക്ക് അറിയുന്ന ഒരാളെ പോലെ അതെ മുഖഛായ തോന്നി പോകുന്ന നമ്മുടെ സ്വന്തം ലാലേട്ടന്റെ മകൻ പ്രണവ്, ആ മുഖം നമുക്ക് വളരെ പരിചിതവും ആണ്.

പ്രണവിനെ ഒന്ന് കാണാൻ കൊതിക്കുന്ന നമ്മുടെ മുന്നിൽ അപരനെ കണ്ടാലും നമുക്ക് സന്തോഷം തന്നെ ആണ്. 😍അതെ കൗതുകമായ അവസ്ഥ തന്നെ ആണ് ചാക്കോച്ചനും ഉണ്ടായിരിക്കുന്നത്. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് രസകരമായ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ബിബിൻ തൊടുപുഴയാണ് പ്രണവിന്റെ അപരൻ, പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിബിനെ കണ്ടു മുട്ടിയത്, ഷൂട്ടിംഗിനിടയിലെ തമാശകൾ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

അപ്രതീഷിതമായ ഈ കണ്ടുമുട്ടൽ വളരെ സന്തോഷത്തോടെ ആണ് ചാക്കോച്ചൻ നമുക്ക് ഒരു വീഡിയോയിലൂടെ പങ്കു വായിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തു, തിരക്കഥയും എഴുതിയ അറിയിപ്പ് എന്ന സിനിമ ലൊക്കേഷനിൽ ആണ് ഈ സംഭവം നടന്നത്.ഷെബിൻ ബെക്കർ, കുഞ്ചാക്കോ ബോബൻ, മഹേഷ്‌ നാരായണൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത് . നോയിഡയിൽ നിന്നും വൈറ്റിലയിലേക്ക് എന്ന് ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ഇതിനു മുൻപ് ഈ സിനിമയുടെ വിശേഷങ്ങൾ നമുക്ക് മുന്നിൽ ഒരു ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ ചാക്കോച്ചൻ പങ്കു വച്ചിരുന്നു.

എന്തായാലും അറിയിപ്പ് എന്ന സിനിമ പ്രക്ഷകർ കാത്തിരിക്കുന്ന ചാക്കോച്ചന്റെ മറ്റൊരു വിഷ്വൽ ട്രീറ്റ്‌ ആയിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. കാണാൻ പ്രണവിനെ പോലെ തന്നെ ഒരു പാട് സാമ്യം ബിബിനിൽ തോന്നുന്നുണ്ട് എന്ന് ശരിക്കും ഒരു കൗതുകം തോന്നിയപ്പോൾ ആണ് ചാക്കോച്ചൻ ഈ രസകരമായ വാർത്ത പ്രേക്ഷകർക്ക് പങ്കു വച്ചത്.