കുഞ്ഞി ലൂക്കാ ഓടിയെത്തിയത് പപ്പയെ കാണാൻ; മിയയുടെ ആ വലിയ സന്തോഷം ആരോടും പറയാത്തതിന് കാരണമിതാണ്👇

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരസുന്ദരി ആണ് മിയ. അൽഫോൻസാമ്മ എന്ന സീരിയലിലൂടെ തീർത്തും അവിചാരിതമായി ആയിരുന്നു മിയയുടെ അഭിനയത്തിലേക്കുള്ള രംഗപ്രവേശം. പിന്നീട് നിരവധി സിനിമകളിലൂടെ മുൻനിര നായിക പദവിയിലേക്ക് മിയ ഉയർന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ല താരം. വിവാഹത്തോടെയാണ് മിയ സിനിമയിൽ നിന്നും ഇടവേള എടുത്തത്. ബിസിനസ് മാൻ ആയ അശ്വിൻ ഫിലിപ്പ് ആണ് മിയയെ വിവാഹം ചെയ്തത്.

ഇക്കഴിഞ്ഞ ഇടയിലാണ് തങ്ങൾക്ക് കുഞ്ഞുപിറന്ന സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. താരം തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മകൻറെ ചിത്രവും പേരും പുറത്തുവിട്ടത്. എന്നാൽ കുഞ്ഞ് പിറന്നതിനു ശേഷം മാത്രമാണ് ആരാധകർ മിയയുടെ ഈ വലിയ സന്തോഷം അറിഞ്ഞത്. തൻറെ ഗർഭകാലവും ബേബിഷവർ ചടങ്ങുകളും ഒന്നും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട് ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ മിയയുടെ സഹോദരി ജിനി തൻറെ യൂട്യൂബ് ചാനലിലൂടെ ആ രഹസ്യം പുറത്തു വിട്ടിരിക്കുകയാണ്. കുറച്ച് കോംപ്ലിക്കേഷൻസ് നിറഞ്ഞതായിരുന്നു മിയയുടെ ഗർഭകാലം എന്ന് ജിനി പറയുന്നു. അതുകൊണ്ടുതന്നെ കുഞ്ഞു ഉണ്ടായതിനുശേഷം എല്ലാവരോടും പറയാം എന്നാണ് തീരുമാനിച്ചത്. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് രണ്ടു മാസം മുൻപേ കുഞ്ഞുണ്ടായി. പിന്നീടുള്ള രണ്ടു മാസം അവനെ എൻ ഐസി യു വിലാണ് സൂക്ഷിച്ചത്.

അതുകൊണ്ടാണ് ആ വലിയ സന്തോഷം അവൻ ആരോഗ്യവാനായി വന്നതിനുശേഷം അറിയിക്കാം എന്ന് കരുതിയത്. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായി ആണ് ഇരിക്കുന്നത് ജിനി തൻറെ വ്ലോഗിൽ പറയുന്നു. മിയയുടെ പപ്പയെ കാണാൻ ആയിരിക്കും ലൂക്കാ വേഗത്തിൽ വന്നതെന്നാണ് ഈ വീഡിയോ കണ്ട ആരാധകരിൽ ഏറെയും പറഞ്ഞിരിക്കുന്നത്. കുഞ്ഞുണ്ടായി രണ്ടുമാസത്തിനുശേഷം ആണ് മിയയുടെ പപ്പ ജോർജ് മരിച്ചത്. കുഞ്ഞുമായി ആദ്യം വീട്ടിൽ വരുന്ന വീഡിയോയും ജിനി പങ്കുവെച്ചിട്ടുണ്ട്. ഇതിൽ മിയയുടെ പപ്പാ ജോർജിനെയും കാണാം