മമ്മൂക്കയുടെ വിവിധ ലുക്കിൽ കുട്ടി തെന്നൽ, നാൻസി റാണിയിലെ പാട്ട് വെച്ച്….

ടിക് ടോക് വീഡിയോയിലൂടെ മലയാളി മനം കവർന്ന കൊച്ചു മിടുക്കി ആണ് തെന്നൽ അഭിലാഷ്. ഗായിക സൈനോര ആലപിച്ച ബേങ്കി ബേങ്കി ബേങ്കി ബൂം എന്ന ഗാനം ചെയ്തതോടെ ആണ് ഈ കുട്ടി താരം ജന ശ്രദ്ധ നേടിയത്. തുടർന്ന് സിനിമയിലും അവസരം ലഭിച്ചു. പരസ്യ ചിത്രങ്ങളിൽ ആണ് ആദ്യം അഭിനയിച്ചത്. അവിടെനിന്നും ചലച്ചിത്ര മേഖലയിലേക്കുള്ള വാതിൽ തുറന്നു കിട്ടി. 2020 ൽ റിലീസായ ഫോറൻസിക് എന്ന ഹിറ്റ് ചിത്രത്തിൽ മംമ്തയ്ക്കും ടോവിനോ തോമസിനുമൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.


ഇൻസ്റ്റാഗ്രാമിലും സജീവമാണ് താരം. കുട്ടി തെന്നൽ എന്ന പ്രൊഫൈലിലൂടെ നിരന്തരം റീൽസും ചിത്രങ്ങളുമെല്ലാം പങ്കു വെയ്ക്കാറുണ്ട്. അച്ഛൻ അഭിലാഷും അമ്മ ആതിരയും ആണ് താരത്തിന്റെ സോഷ്യൽ മീഡിയ പേജ് നിയന്ത്രിക്കുന്നത്. ഇപ്പോഴിതാ ഒരു പുത്തൻ വീഡിയോയുമായി എത്തിയിരിക്കുക ആണ് തെന്നൽ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നാൻസി റാണി എന്ന ചിത്തിലെ ഗാനമാണ് ഇതിനായി സെലക്ട് ചെയ്തത്. അഹാന കൃഷ്ണയും പ്രധാന കഥാപാത്രത്തിൽ എത്തിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഇത്. പല ചിത്രങ്ങളിലായി മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന് സമാനമായ വേഷ മണിഞ്ഞു ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന തെന്നലിനെ വീഡിയോയിൽ കാണാം.

അരുൺ സ്ത്യൻ ആണ് വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങ് ശരൺ കെ. തെന്നലിന്റെ അമ്മയുടെ സഹോദരിയായ അനശ്വര ആണ് സ്റ്റൈലിസ്റ്റ്. വീഡിയോ പുറത്ത് വന്ന് നിമിഷ നേരം കൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്തു. വസ്ത്ര ധാരണത്തിൽ മാത്രമല്ല, തെന്നലിന്റെ ആക്ഷനും മമ്മൂക്കയുടെ അതേ രീതിയിൽ തന്നെ ആയിരുന്നു. വീഡിയോയുടെ തുടക്കത്തിൽ ജീപ്പിൽ നിന്നും ചാടി ഇറങ്ങുന്ന ഭാഗം ആണ്. ഈ രംഗം ചിത്രങ്ങളായും പോസ്റ്റ് ചെയ്തിട്ട് ഉണ്ട്. പുതിയ വീഡിയോയുടെ വരവ് അറിയിച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറിയും പങ്കു വെച്ചിരുന്നു. നിരവധി പേരാണ് ഈ ദൃശ്യവൽക്കരണത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സാധാരണ പോലെ ഈ വീഡിയോയ്ക്കും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വൻ സ്വീകാര്യത ലഭിച്ചിട്ട് ഉണ്ട്. അത് അവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യകതം.