എവിടെയും ബീഷ്മമയം..!! സോഷ്യൽ മീഡിയ കീഴടക്കിയ അവസാന അത്താഴ വിരുന്ന് കാണാം… | Last Supper

Last Supper : മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷമ പർവ്വത്തിന് ശേഷം മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത ഡയലോഗാണ് ചാമ്പിക്കോ എന്നത്. എവിടെ ഗ്രൂപ്പ് ഫോട്ടോ എടുത്താലും അവിടെ ചാമ്പിക്കോ ഡയലോഗ് മസ്റ്റ്‌ ആണ് ഇപ്പോൾ നീ പോ മോനെ ദിനേശക്കു ശേഷം ഇത്രയും ട്രെൻഡിങ് ആയി മാറിയ മറ്റൊരു ഡയലോഗ് ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ..

ഇപ്പോഴിതാ ചാമ്പിക്കോ ഡയലോഗിന് മാറ്റുരച്ചു കൊണ്ട് കർത്താവും 12 ശ്ലീഹന്മാരുമാണ് രംഗത്തെത്തിരിക്കുന്നത്. വർത്തമാനം പറയുന്നതിനിടയ്ക്ക് ആ ചാമ്പിക്കോ എന്ന ഡയലോഗ് കർത്താവ് പറയുന്നതായും ശിഷ്യന്മാർ ഇത് കേട്ട് ആറ്റിട്യൂട് ഇട്ട് ഇരിക്കുന്നതുമാണ് ഈ വീഡിയോയിൽ ഉള്ളത്. വല്ലപ്പാടി KCYM സംഘടനയുടെ ആഭിമുഖ്യത്തിൽ പെസഹാ തിരുന്നാളിനോടനുബന്ധിച്ചു അവസാന അത്താഴത്തിന്റെ ഓർമ പുതുക്കി കൊണ്ട് ജീവനുള്ള അന്ത്യ അത്താഴ ദൃശ്യാവിഷ്കരണത്തിനിടയിൽ ആയിരുന്നു മാസ് ഫോട്ടോഷൂട്ട്‌.

ഫേസ്ബുക്ക് വഴി പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ രംഗത്ത് വൈറലായി മാറി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്. ഭീഷമ പർവ്വ എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു സീനിൽ കുടുംബ ഫോട്ടോ എടുക്കുന്നതിനിടയിലാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറോട് ആ ചാമ്പിക്കോ എന്ന ഡയലോഗ് പറയുന്നത്.

പിന്നീട് ഈ ഡയലോഗ് ട്രെൻഡിങ് ആവുകയും നിരവധി സ്കൂൾ കോളേജ് വിദ്യാർഥികളടക്കം നിരവധി ആളുകൾ ഈ വീഡിയോ റീക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഡയലോഗിനാണ് ഇപ്പോൾ കർത്താവും ശിഷ്യന്മാരും പോസ് ചെയ്തിട്ടുള്ളത്. പെസഹാ തിരുനാളിനോട് അനുബന്ധിച്ച് എടുത്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ ആണ് വരുന്നത്.