മാവ് കുഴയ്‌ക്കേണ്ട.!! ബാക്കിയായ ചോറ് ഇതുപോലെ ഒന്ന് ചെയ്തു നോക്കു; മാവ് കുഴക്കാതെ സോഫ്റ്റ് ലയേർഡ് പൊറോട്ട.!! | Leftover Rice Soft Layered Parotta Recipe

Leftover Rice Soft Layered Parotta Recipe : മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്ന് തന്നെയാണ് പൊറാട്ട. പൊറാട്ടയും ബീഫും എന്നും മലയാളികളുടെ ഒരു വികാരം തന്നെയാണ്. നല്ല അടിച്ച ചൂടുള്ള പൊറാട്ട ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ ഇനി അത് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റിയാലോ? സംഭവം ഉഷാർ അല്ലെ? അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

  • മൈദ – 2 കപ്പ്
  • ചോറ് – 1 1/ 2 കപ്പ്
  • ആവശ്യത്തിന് ഉപ്പ്
  • എണ്ണ

രണ്ട് കപ്പ് മൈദയിലേക്ക് ഒന്നര കപ്പ് ചോറും ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക,അതിനുശേഷം നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഇത് ഇനി ഒരു മിക്സിയിൽ ഇട്ട് അരച്ചെടുക്കാം.വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു ഓയിൽ ഒഴിച്ച് നന്നായി മിക്സ് ചെയുക. ശേഷം കുറച്ചു നേരം സെറ്റ് ചെയ്യാൻ വെക്കുക.

ഏകദേശം 2 മണിക്കൂർ നേരം ഇങ്ങനെ വെക്കേണ്ടതാണ്. ശേഷം ചെറിയ ബോളുകൾ ആക്കി എടുത്ത് നന്നായി പരത്തി എടുക്കുക, ശേഷം വിഡിയോയിൽ കാണുന്നത് പോലെ ചുരുട്ടി പരത്തി എടുത്ത് ചുട്ടെടുക്കാം. കൂടുതൽ വിശദമായി വിഡിയോയിൽ കാണിക്കുന്നുണ്ട്. ചോറ് കൊണ്ട് ഉണ്ടാക്കിയത് ആയതിനാൽ തണുത്ത് കഴിഞ്ഞാലും ഇതു വളരെ സോഫ്റ്റ് ആയിരിക്കും. Leftover Rice Soft Layered Parotta Recipe Video Credit : She book