ഈ കൈകളിൽ എന്നും സുരക്ഷിതയാണ്; ലേഖയെ കാണാൻ അമേരിക്കയിൽ പറന്നെത്തി എംജി; ഹവായി ദ്വീപിൽ അടിച്ചുപൊളിച്ച് താരങ്ങൾ… | Lekha Mg Sreekumar In America Malayalam

Lekha Mg Sreekumar In America Malayalam : തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിലൂടെയും വേറിട്ട ശബ്ദ മാധുര്യത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ കലാകാരനാണല്ലോ എം ജി ശ്രീകുമാർ. നിരവധി ഹിറ്റ് സിനിമകളിലെ ഗാനങ്ങൾക്ക് ഈണം നൽകി സംഗീത ആസ്വാദകരുടെ ഇഷ്ടതാരമായി മാറിയ എംജി ഇന്നും ആലാപന രംഗത്ത് സജീവമാണ്.

ഒരു വിശ്വ ഗായകൻ എന്നതിലുപരി, മ്യൂസിക് പ്രൊഡ്യൂസർ ആയും ടെലിവിഷൻ അവതാരകനായും ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു എംജി ശ്രീകുമാർ. ഭർത്താവിനെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. തങ്ങളുടെ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇവർ സമയം കണ്ടെത്താറുള്ളതിനാൽ ആരാധകരുടെ ഇഷ്ടതാര കുടുംബങ്ങളിൽ ഒരാളായി ഇവർ മാറുകയായിരുന്നു.

Lekha Mg Sreekumar In America Malayalam
Lekha Mg Sreekumar In America Malayalam

മാത്രമല്ല തങ്ങളുടെ യൂട്യൂബ് ചാനൽ വഴിയും മറ്റു സമൂഹ മാധ്യമങ്ങൾ വഴിയും ആരാധകരുമായി സംവദിക്കാനും ചിത്രങ്ങൾ പങ്കുവെക്കാനും ലേഖ ശ്രീകുമാർ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ, ലേഖ ശ്രീകുമാർ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. അമേരിക്കയിലെ പ്രസിദ്ധിയാർജിച്ച ടൂറിസ്റ്റ് സ്പോട്ട് ആയ ഹവായി ദ്വീപിൽ തന്റെ പ്രിയതമനായ എംജിയോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു ലേഖ പങ്കുവെച്ചിരുന്നത്.

“ഈ കൈകളിൽ എന്നും സുരക്ഷിതയാണ്” എന്ന അടിക്കുറിപ്പിൽ ഹവായി ദ്വീപിലെ മനോഹരമായ ബീച്ചിന്റെ പശ്ചാത്തലത്തിൽ ഭർത്താവ് തന്നെ എടുത്തുയർത്തി നിൽക്കുന്ന ചിത്രവും ഇവർ പങ്കുവെച്ചിരുന്നു.” കുറെ നാളുകൾക്ക് ശേഷം ഹവായ് എന്ന മനോഹര ദീപില്‍ ഒരു വെക്കേഷൻ” എന്ന ക്യാപ്ഷനിൽ തലയിൽ തൊപ്പി ധരിച്ചുകൊണ്ടുള്ള അടിപൊളി കോസ്റ്റ്യൂമിലുള്ള ചിത്രവും ഇവർ പങ്കുവെച്ചിരുന്നു. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ ഇടം പിടിച്ചതോടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.