ഏത് കായ്ക്കാത്ത ചെറുനാരകവും കുലകുത്തി കായ്ക്കും; ഇതൊരു സ്‌പൂൺ മാത്രം മതി, നാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ സൂത്രം | Lemon Krishi Terrace

Lemon Krishi Terrace : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം വെള്ളം നൽകിയാൽ പോലും ചെടി നല്ല രീതിയിൽ വളരുന്നതാണ്. അതല്ലെങ്കിൽ അത്യാവിശ്യം വലിപ്പമുള്ള ഒരു പെയിന്റ് ബക്കറ്റോ മറ്റോ എടുത്ത് അതിൽ പോട്ടിങ് മിക്സ് തയ്യാറാക്കി ചെടി നട്ടുപിടിപ്പിക്കുകയും ചെയ്യാം. പക്ഷേ ഈയൊരു രീതിയിലാണ് ചെടി നടുന്നത് എങ്കിൽ എല്ലാ ദിവസവും വെള്ളം നൽകേണ്ടത് ചെടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

ചെടി നല്ല രീതിയിൽ വളർന്നു തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് ചുവട്ടിലുള്ള മണ്ണ് നല്ലതുപോലെ ഇളക്കിയ ശേഷം ചാണകപ്പൊടി വിതറി കൊടുക്കണം. അതോടൊപ്പം തന്നെ പഴത്തിന്റെ തൊലി, വാഴക്കുലയുടെ മറ്റ് ഭാഗങ്ങൾ എന്നിവയെല്ലാം ചെടിയുടെ ചുവട്ടിൽ വളമായി ഇട്ടു കൊടുക്കാവുന്നതാണ്. എന്നാൽ വളപ്രയോഗം നടത്തുമ്പോൾ ഒരു കാരണവശാലും ചെടിയുടെ തണ്ടിൽ തട്ടാത്ത രീതിയിൽ വേണം ചെയ്യാൻ. അതല്ലെങ്കിൽ ചെടി പെട്ടെന്ന് വാടിപ്പോകാൻ കാരണമാകും.

അതുപോലെ നാരകച്ചെടിയിൽ നിറയെ കായകൾ ഉണ്ടാകാനായി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക പോട്ടിംഗ് മിക്സ് കൂടി അറിഞ്ഞിരിക്കാം. അതിനായി മണ്ണിനോടൊപ്പം ചാണകപ്പൊടി, ചാരപ്പൊടി,ഉമി എന്നിവ ചേർത്ത് പോട്ടിങ് മിക്സ് തയ്യാറാക്കി ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഇത്തരം പരിചരണങ്ങളെല്ലാം കൃത്യമായി നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല.കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Lemon Krishi Terrace Video Credit : Chilli Jasmine

Lemon Krishi Terrace

Also Read : ചക്ക ഇനി വേരിലും കായ്ക്കും; 365 ദിവസവും ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം, പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി | Jackfruit Cultivation Tips Using Paala

Best Agriculture TricksLemon Krishi Terrace