കുഞ്ഞു വാവ വരാൻ ദിവസങ്ങൾ മാത്രം!! ആൺ കുഞ്ഞോ പെൺ കുഞ്ഞോ സർപ്രൈസ് പൊട്ടിച്ച് ലിന്റു റോണി; 8 വർഷത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനും ആശംസകളുമായി ആരാധകർ… | Lintu Rony Baby Boy Or Girl Malayalam

Lintu Rony Baby Boy Or Girl Malayalam : ദക്ഷിണേന്ത്യൻ സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് ലിന്റ്റു റോണി. എന്നാൽ കുറച്ചുകാലമായി സിനിമ മേഖലയിൽ താരം അത്രതന്നെ സജീവമല്ല. എന്നാൽ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം ലിന്റ്റു സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാറുണ്ട്.നിള രാജ് എന്ന പേരിലായിരുന്നു ലിന്റു മുൻപ് അറിയപ്പെട്ടിരുന്നത്.

ഭാര്യ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. 2011 മുതലാണ് അഭിനയ ലോകത്തേക്ക് താരം കടന്നുവരുന്നത്.ആദ്യം അഭിനയിച്ച ചിത്രമാണ് വാടാമല്ലി. 2014 ൽ മഴവിൽ മനോരമയിലെ എന്ന് സ്വന്തം കൂട്ടുകാരി എന്ന പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.റോണി ഈപ്പൻ മാത്യു ആണ് താരത്തിന്റെ ഭർത്താവ്. ഇവർ ഇരുവരും ഇപ്പോൾ ലണ്ടനിലാണ് താമസം.എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് 9 വർഷക്കാലമായി ഇവർക്ക് ഒരു കുഞ്ഞു പിറന്നിരുന്നില്ല.

ഇതിന്റെ പേരിൽ സമൂഹത്തിൽ നിന്നും നിരവധി കുത്ത് വാക്കുകൾ ലിന്റുവിനു കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് എല്ലാം താരം തന്നെ തുറന്നു പറഞ്ഞതാണ്. എന്നാൽ 9 വർഷങ്ങൾക്ക് ശേഷം താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വിവരം താരം തന്നെ തുറന്നു പറയുകയായിരുന്നു. നിരവധി ആരാധകരും താരങ്ങളും ആണ് ഈ വിശേഷത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. തന്റെ പ്രഗ്നൻസി പീരീഡിലെ എല്ലാ വിശേഷങ്ങളും ലിന്റു പ്രേക്ഷകരെ അറിയിച്ചു കൊണ്ടിരുന്നു. പങ്കുവെക്കുന്ന ഓരോ വിവരങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

താരത്തിന്റെ മെറ്റെർണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിത കുഞ്ഞിന്റെ ജന്റർ റിവീൽ വീഡിയോയാണ് സമൂഹമാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. ഭർത്താവ് റോണിക്കൊപ്പമാണ് ഈ വീഡിയോ. ഇരുവർക്കും പിറക്കാൻ പോകുന്നത് ഒരു ആൺകുഞ്ഞ് ആണ് എന്നാണ് ലഭിച്ചിരിക്കുന്ന റിസൾട്ട്. വിദേശരാജ്യങ്ങളിൽ കുഞ്ഞിന്റെ ജെൻഡർ പറഞ്ഞു കൊടുക്കാറുണ്ട്. നിരവധി താരങ്ങൾ ഇതിനോടകം തന്നെ ഇത്തരത്തിലുള്ള വീഡിയോകൾ പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്തിരുന്നു. മഞ്ഞ നിറത്തിലുള്ള ഗൗൺ അണിഞ്ഞ് വളരെ സന്തോഷവതിയാണ് വീഡിയോയിൽ ലിന്റു. വീഡിയോയ്ക്ക് താഴെ ബേബി റോണിച്ചൻ എന്ന രീതിയിൽ നിരവധി കമന്റുകളും വന്നിട്ടുണ്ട്.

Rate this post