നീണ്ട 8 വർഷത്തെ പ്രാർത്ഥനയും കാത്തിരിപ്പും!! അമ്മയാവാന്‍ പറ്റാത്തതിൽ പലരും പരിഹസിച്ചിരുന്നു; ഒടുവിൽ ദൈവം എനിക്ക് ആ സൗഭാഗ്യം തന്നു… | Lintu Rony Pregnancy Video Viral Entertainment News Malayalam

Lintu Rony Pregnancy Video Viral Entertainment News Malayalam : സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ലിന്റു റോണി. ഒരു സോഷ്യൽ ഇൻഫ്ലുവൻ എന്ന താരത്തിൽ നിരവധി അവാർഡുകൾക്ക് ഇതിനോടകം തന്നെ ലിന്റ്റു അർഹയായിട്ടുണ്ട്.അടുത്തിടെ വീഡിയോകൾ കൂടുതൽ ജനശ്രദ്ധ നേടാറുണ്ട്. വർഷങ്ങളായി താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട്. എന്നാൽ ഒരു കുഞ്ഞുണ്ടാകാത്തതിനെ തുടർന്ന് നിരവധി ചോദ്യങ്ങൾ സമൂഹത്തിൽ നിന്നും ഇതിനോടകം തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ വർഷങ്ങൾക്കിപ്പുറം ലിന്റു ഒരു അമ്മയാകാൻ ഒരുങ്ങുകയാണ്. ഇതിന്റെ വിശേഷങ്ങൾ ആണ് താരം അടുത്തതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.പലരും തന്നെ പലതും പറഞ്ഞ് ഡിമോട്ടിവേറ്റ് ചെയ്യുന്നു എന്നെല്ലാം താരം ഇതിനോടകം തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഒരു പുതിയ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്റെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതിന്റെ വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഗർഭകാലത്ത് തനിക്ക് മൂന്നുമാസം നല്ല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ശർദ്ദിയും മറ്റും മാറിയിട്ടില്ല എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ 10 വർഷങ്ങളായി യുകെയിലാണ് താരം താമസിക്കുന്നത്. വെജിറ്റേറിയൻ ഫുഡിനോട് തനിക്ക് ഈ സമയം കൂടുതൽ താത്പര്യമെന്നും താരം പറയുന്നു.ബേബി ബോയ് ആണോ ഗേൾ ആണോ എന്ന് തന്റെ സ്കാനിങ്ങിൽ അറിയാൻ സാധിക്കും എന്നും ബോയ് ആണെങ്കിൽ എന്റെ മോനൂട്ടന്റെ പേര് ഇടാം എന്ന് കരുതുന്നു എന്നും ലിന്റു പറയുന്നുണ്ട്. അതേസമയം ബേബി ഗേൾ ആയാലും ബോയി ആയാലും ഞാനും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കണം എന്നാണ് പ്രാർത്ഥിക്കുന്നത്.ലിന്റുവിന്റെ സഹോദരനാണ് മോനു.

അവന് ഒരു സുഖമരണം ലഭിക്കണമെന്ന് പോലും ഞങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.ഫ്യൂണറലിന്റെ സമയത്ത് അവന്റെ ഫേവറൈറ്റ് കളർ ധരിച്ചാണ് ഞങ്ങൾ എല്ലാവരും നിന്നത്. എല്ലാം കഴിഞ്ഞു കഴിഞ്ഞിട്ട് ഒരു മഴ പെയ്തിരുന്നു എന്നും വികാരഭരിതയായി ലിന്റു പറയുന്നുണ്ട്‌. മരിച്ചവരെ ബെർത്ത് ഡേയ്ക്ക് ഓർക്കരുത് എന്നാണ് ചിലരെന്നോട് കമന്റുകൾ വഴി അറിയിക്കുന്നത്. നിങ്ങൾ ഓർക്കേണ്ട പക്ഷെ ഞങ്ങൾ ഓർക്കും. എനിക്കും എന്റെ അക്കയ്ക്കും ഞങ്ങളുടെ ആദ്യ കുഞ്ഞാണ് മോനൂസ് എന്നും താരം വീഡിയോയിൽ സൂചിപ്പിക്കുന്നു. ഞാൻ മോനൂസിന്റെ അടുത്ത് എപ്പോഴും സംസാരിക്കുന്ന ആളാണ് എന്നും എനിക്ക് കിട്ടാൻ പോകുന്നത് ബേബി ബോയ് ആകും എന്ന് പലരും പറയുന്നുണ്ട്.അത് അവന്റെ പുനഃർ ജനനം ആയിരിക്കും എന്നും താരം പറയുന്നു. ആരൊക്കെ വന്നാലും മോനൂസിന് തുല്യം മോനൂസ് മാത്രംമാണെന്നും വികാര ഭരത ആയി ലിന്റു പറയുന്നു.

Rate this post