നിങ്ങളുടെ കരള്‍ രോഗി ആകുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന ലക്ഷണം ആണ് ഇത്, ശ്രദ്ധിക്കുക…!

നിങ്ങളുടെ കരള്‍ രോഗി ആകുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന ലക്ഷണം ആണ് ഇത്, ശ്രദ്ധിക്കുക…! മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും. നമ്മള്‍ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്.

കൂടാതെ പ്രോട്ടീനുകള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകള്‍ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലര്‍ന്ന പദാര്‍ത്ഥങ്ങളെയും കരള്‍ നിരുപദ്രവകാരികളാക്കി മാറ്റുന്നു. ആദ്യമായി വരുന്നത് കരളില്‍ ക്രമാതീതം കൊഴുപ്പടിഞ്ഞ ഫാറ്റി ലിവര്‍ ആണ്. പക്ഷേ, ഈ ഘട്ടത്തില്‍ കരളിനോ രോഗിക്കോ കാര്യമായ ദോഷമോ പ്രവര്‍ത്തന വൈഷമ്യമോ ഉണ്ടാവില്ല. ഒരു വിശദ പരിശോധന വഴി മാത്രമേ ഡോക്ടര്‍ക്ക് പോലും രോഗാവസ്ഥ മനസ്‌സിലാവുകയുള്ളു. ഈ ഘട്ടത്തില്‍ പരിഹാര ചികിത്സാ നടപടികള്‍ തുടങ്ങാന്‍ കഴിഞ്ഞാല്‍ കരള്‍ പൂര്‍ണ്ണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങും.

ഇപ്പോള്‍ കരളിനു വീക്കം അഥവാ ഇന്‍ഫ്‌ളമേഷന്‍ പിടിപെടുന്നു. ഹെപ്പറ്റൈറ്റിസ് എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. കോശങ്ങള്‍ കാര്യമായി അളവില്‍ നഷ്ടപ്പെട്ടു തുടങ്ങുന്നു. രക്തം പരിശോധിക്കുമ്പോള്‍ കരളില്‍ നിന്നുണ്ടാകുന്ന .ഞഏഛട, ഞഏഉട എന്നീ എന്‍സൈമുകള്‍ കൂടിയ അളവില്‍ കാണുന്നു. ഈ ഘട്ടത്തില്‍ പോലും രോഗിയുടെ ആരോഗ്യത്തില്‍ ബാഹ്യമായ വ്യതിയാനങ്ങള്‍ കണ്ടെന്നു വരില്ല. സിറോസിസ് എന്ന അവസ്ഥയില്‍ കരളിലെ സാധാരണ കോശങ്ങള്‍ നശിച്ച് പകരം നാരുകള്‍ പോലുള്ള ഫൈബറസ് ടിഷ്യൂസ് സ്ഥാനംപിടിക്കുന്നു. കരള്‍ ചുരുങ്ങി ചെറുതാകുന്നു. അങ്ങിങ്ങായി മുഴകള്‍ പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് പകുതിയിലധികം കരള്‍ കോശങ്ങള്‍ നഷ്ടപ്പെട്ടു കഴിയുമ്പോള്‍ രോഗി അവശതയിലാകുന്നു. മഞ്ഞപ്പിത്തം, രക്തം ഛര്‍ദ്ദിക്കല്‍, വയര്‍ പെരുക്കം, കുടലില്‍ നീര് എന്നീ ലക്ഷണങ്ങള്‍ കാണുന്നു. അവസാനം തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗി അബോധാവസ്ഥയിലാകുന്നു . ഈ അവസ്ഥയില്‍ നിന്ന് കരളിന്റെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലേക്ക് വീണ്ടെടുക്കുക പ്രയാസമാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.