ഉണ്ണി മുകുന്ദന് ഏറ്റവും ഇഷ്ടപ്പെട്ട ലൗ ലെറ്റർ.!!! ഒട്ടു പ്രതീക്ഷക്കാത്ത ഒരു പെൺകുട്ടിയിൽ നിന്നായിരുന്നു ആ പ്രേമലേഖനം ലഭിച്ചത്.!!

വളരെ കുറച്ച് കാലം കൊണ്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഉണ്ണി. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയ്ക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായത്. തന്റെ ഇഷ്ട വേഷങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

കെൻ ടിവി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ തന്റെ മനസ്സ് തുറക്കുന്നത്. നടൻ മാത്രമല്ല താൻ ഒരു നല്ല ഗായകനും ഗാനചേതാവും കൂടിയാണ് താൻ എന്ന് ഉണ്ണി മുകുന്ദൻ അച്ചായൻസ് എന്ന ചിത്രത്തിലൂടെയാണ് തെളിച്ചത്. പ്ലസ്ടു വരെയേ ഉണ്ണിയ്ക്ക് പഠിക്കാൻ സാധിച്ചുള്ളൂ. ഏറ്റവുമധികം കൗതുകം തോന്നിയ പ്രേമലേഖനത്തെ കുറിച്ച് ഉണ്ണി പറയുന്നു. പത്തിൽ പഠിക്കുന്ന സമയത് ഒട്ടു പ്രതീക്ഷക്കാത്ത ഒരു പെൺകുട്ടിയിൽ നിന്ന് പ്രേമലേഖനം ലഭിച്ചു.

ഇഫ് യൂ ലൈക്ക് മീ, സ്‌മൈൽ എന്നായിരുന്നു ആ കത്തിൽ എഴുതിയത്. ഞാൻ പുഞ്ചിരിച്ചു എന്നാൽ അതിനുശേഷം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇരുന്നൂറിൽ പരം പ്രേമലേഖനങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാൽ അതിൽ ഒന്നും തന്നെ താൻ വായിച്ചിട്ടില്ലെന്നാണ് ഉണ്ണിയുടെ മറുപടി. പത്ത് വർഷത്തിനു ശേഷം താൻ എവിടെ എത്തും എന്ന് പ്രേക്ഷകരുമായി പങ്ക് വയ്ക്കുകയാണ് ഉണ്ണി. നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നും സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ പാട്ടുപാടാൻ വളരെയധികം താത്പര്യമുള്ളതിനാൽ ഇതിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം.

മാമാങ്കം എന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് ഉണ്ണിയെ കൂടെ അഭിനയിക്കാൻ ക്ഷണിച്ചത്, ജനതാ ഗാരേജ് എന്ന ചിത്രത്തിൽ മോഹൻലാൽ ആണ് സഹനടനായി ഉണ്ണിയെ ക്ഷണിച്ചത് അത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് ഉണ്ണി ഉറപ്പിച്ച് പറയുന്നു. ആദ്യ സിനിമയിൽ ഉണ്ടായിരുന്ന അതേ ഭയം ഇപ്പോഴും ക്യാമറ ഫേസ് ചെയ്യുമ്പോൾ തന്നിലെ വ്യക്തിയ്ക്ക് ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. തന്റെ പുതിയ ചിത്രമായ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും താരം പ്രേക്ഷകർക്കായി പങ്ക് വച്ചു.

Comments are closed.