ചിത്രത്തില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്ന് ആരാധകര്‍; ട്രെന്‍ഡിങ്ങായി മഡോണ… | Madonna Sebastian Latest Photoshoot Pics Goes Viral

Madonna Sebastian Latest Photoshoot Pics Goes Viral : ഒരു ഗായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് മഡോണ സെബാസ്റ്റ്യന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഡോണയുടെ പുത്തന്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഏതു വസ്ത്രം ധരിച്ചാലും അതിമനോഹരിയാണ് താരം. എന്നാല്‍ ഇപ്പോള്‍ മഡോണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം താരത്തെ അതി സുന്ദരിയാക്കിയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.

ഇളം പിങ്ക് ഡ്രസ്സില്‍ വളരെ മനോഹരിയായാണ് മഡോണ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടല്‍തീരത്ത് നിന്നുളള ആരെയും ആകര്‍ഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടനവധി കമന്റുകളാണ് ചിത്രത്തിനു താഴെ വന്നു കൊണ്ടിരിക്കുന്നു. പിച്ചിക്ക ഡിസൈന്‍സാണ് വളരെ മനോഹരമായ ഈ ഹാന്‍ഡ് പ്രിന്റ്ഡ് ഡ്രസ്സ് മഡോണക്കു വേണ്ടി ഒരുക്കിയത്.

വളരെ മനോഹരമായ ഹെയര്‍ സ്‌റ്റൈലും മേക്കപ്പും താരത്തിന് ഏറെ യോജിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. താരത്തിന്റെ ചിത്രങ്ങള്‍ മിക്കപ്പോഴും ട്രെന്‍ഡിങ് ആവാറുണ്ട്. കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും യുവതലമുറയുടെ മനസ്സില്‍ ഏറെ സ്ഥാനം പിടിച്ച താരമാണ് മെഡോണ. 2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. തമിഴില്‍ കാതലും കടന്തു പോകും, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.

പ്രശസ്ത മലയാള സംഗീത പരിപാടിയായ മ്യൂസിക് മജോയില്‍ പങ്കെടുത്തതോടെ അവര്‍ക്ക് കൂടുതല്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു. കൂടാതെ കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ മിന്നും താരമായ തിരുവനന്തപുരം സ്വദേശിയായ വൈശാഖിന്റെ സ്പോണ്‍സറായി താരം എത്തിയ വാര്‍ത്ത ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മയില്ല, അച്ഛന്‍ പ്രായമായി ജോലിക്കൊന്നും പോകാന്‍ സാധിക്കില്ല. വൈശാഖ് ചെയ്യുന്ന അല്ലറചില്ലറ ജോലികൊണ്ടാണ് കുടുംബം പുലരുന്നത്. വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞാണ് സഹായഹസ്തവുമായി നടി മെഡോണ സെബാസ്റ്റിനെത്തിയത്.