“കറുപ്പുതാ എനക്ക് പുടിച്ച കളർ”; ദുബായിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടിൽ തിളങ്ങി മാളവിക മേനോൻ… | Malavika Menon In Black Bold Look Goes Viral News Malayalam

Malavika Menon In Black Bold Look Goes Viral News Malayalam : മലയാളത്തിൽ എന്ന പോലെ തന്നെ തമിഴ് സിനിമാ ലോകത്തും ചുരുങ്ങിയ കാലം കൊണ്ട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ അഭിനേത്രിയാണല്ലോ മാളവിക മേനോൻ. ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിയ താരം പിന്നീട് നിരവധി സഹനടി വേഷങ്ങളിലൂടെ ഇൻഡസ്ട്രിയിൽ സജീവമായി മാറുകയായിരുന്നു.

മാത്രമല്ല “വേറെ മാതിരി” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തും ചുവടുറപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു.ഒരു അഭിനേത്രി എന്നതിനൊപ്പം തന്നെ മികച്ച ഒരു നർത്തകി കൂടിയായ താരം ഈ ഒരു കലയിലൂടെയും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം എന്ന നിലക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും മറ്റും ലഭിക്കാറുള്ളത്.

Malavika Menon In Black Bold Look Goes Viral News Malayalam
Malavika Menon In Black Bold Look Goes Viral News Malayalam

മാത്രമല്ല താരം പങ്കുവെക്കുന്ന ലേറ്റസ്റ്റ് ഫോട്ടോഷൂട്ടുകളും മറ്റും നിമിഷം നേരം കൊണ്ട് ആരാധിക്കടയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ ദുബായ് ചിത്രങ്ങളുമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലുള്ള ടോപ് കോസ്റ്റ്യൂമിലും കോഫി നിറത്തിലുള്ള മിനി സ്‌കേർട്ടിലും അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഫാഷൻ ഫോട്ടോഗ്രാഫർ ആയ ശരത് ചന്ദ്രൻ പകർത്തിയ ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നേരത്തെ ദുബായിൽ നിന്നും പകർത്തിയ മറ്റൊരു ഫോട്ടോഷൂട്ടിലൂടെ മാളവിക സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ചെക്ക് ഷർട്ടിലായിരുന്നു അന്ന് തിളങ്ങിയിരുന്നത് എങ്കിൽ ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരുടെ മനം കവർന്നതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.