തൂവെള്ളയിൽ മാലാഖ പോൽ മാളവിക മോഹനൻ; ഒപ്പം ഒരു സന്തോഷവാർത്തയും… | Malavika Mohanan In White Outfit Pics Goes Viral Malayalam

Malavika Mohanan In White Outfit Pics Goes Viral Malayalam : ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ മലയാളി സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണല്ലോ മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെ ദുൽഖർ സൽമാന്റെ നായികയായി ആയിരുന്നു താരം അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഇങ്ങോട്ട് മലയാളത്തിനപ്പുറം മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും നിറസാന്നിധ്യമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടിരുന്നത്.

അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായ താരത്തിന് മലയാളത്തിനപ്പുറവും നിരവധി ആരാധകരാണ് ഉള്ളത്. മാത്രമല്ല രജനീകാന്ത്, ധനുഷ്, വിജയ് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച ചുരുക്കം ചില മലയാളം നടിമാരിൽ ഒരാൾ കൂടിയാണ് മാളവിക. സിനിമയിൽ എന്നപോലെതന്നെ മോഡലിംഗ് മേഖലയിലും താരമായ മാളവിക മോഹനൻ പലപ്പോഴും കിടിലൻ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

സമൂഹ മാധ്യമങ്ങൾ വഴി തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവെക്കാറുള്ള താരം ഏകദേശം മൂന്നര മില്യണിൽ അധികം പേർ പിന്തുടരുന്ന സെലിബ്രിറ്റി കൂടിയാണ്. ഇത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്. മാത്രമല്ല മിഡ്‌ ഡേ ഇന്ത്യ എന്ന മുംബൈ കേന്ദ്രീകൃത മീഡിയയുടെ “സോഷ്യൽ മീഡിയ സെൻസേഷൻ ഓഫ് ഇയർ” അവാർഡും താരം ഈയിടെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഏതൊരാളും നോക്കി പോകുന്ന തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടിൽ ഈയൊരു അവാർഡ് ലഭിച്ച സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

തൂവെള്ള നിറത്തിലുള്ള ഓപ്പൺ ബാക് സ്ലിറ്റ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘ഈ വർഷത്തെ സോഷ്യൽ മീഡിയ സെൻസേഷന്’ മിഡ്‌ ഡേ ഇന്ത്യക്ക് നന്ദി. മനോഹരമായ സായാഹ്നമായിരുന്നു ഇന്നലെ” എന്ന ക്യാപ്ഷനിലായിരുന്നു അവാർഡ് ലഭിച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചിരുന്നത്. ആഭരണങ്ങളോ ചമയങ്ങളോ ഒന്നുമില്ലാതെ പ്ലെയിൻ ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഈയൊരു ഫോട്ടോ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.