തീ പാറുന്ന പോരാട്ടങ്ങൾക്ക് തുടക്കം!! മത്സരാർത്ഥികളായി അമല ഷാജിയും ശോഭ വിശ്വനാഥും!? ബിഗ് ബോസ്സ് ഇത്തവണ കൂടുതൽ തകർക്കും… | Malayalam Bigg Boss Season 5 Contestant Promo List Viral Malayalam

Malayalam Bigg Boss Season 5 Contestant Promo List Viral Malayalam : തീപാറുന്ന പോരാട്ടങ്ങൾക്ക് ഇനി അവശേഷിക്കുന്നത് വെറും നാല് ദിവസങ്ങൾ കൂടി മാത്രം. ആരാധകരെ ആകാംക്ഷയിൽ നിറച്ച് ബിഗ് ബോസ് സീസൺ ഫൈവിന്റെ അടുത്ത പ്രൊമോയും എത്തി. കഴിഞ്ഞ പ്രൊമോ പോലെ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ചില സൂചനകൾ നൽകി കൊണ്ടുള്ളതാണ് ഈ പുതിയ പ്രൊമോയും. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ഒരു വനിതയുണ്ട് ഈ സീസണിലെ മത്സരത്തിന് എന്നാണ് പ്രൊമോ വീഡിയോയിൽ മോഹൻലാൽ ആരാധകർക്കായി നൽകിയിരിക്കുന്ന സൂചന.

ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ തരംഗമാണ് ഓരോ പ്രൊമോ വീഡിയോയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വ്യാപക ചർച്ചകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നത്. മോഹൻലാൽ നൽകുന്ന സൂചനകളിൽ നിന്നും മത്സരാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ ഇപ്പോൾ.

കഴിഞ്ഞ പ്രൊമോ വീഡിയോയിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉണ്ടായിരിക്കുമെന്നായിരുന്നു ലാലേട്ടൻ പറഞ്ഞിരുന്നത്. അപ്പോൾ തന്നെ ഉയർന്നുവന്നത് അമല ഷാജിയുടെ പേരായിരുന്നു. ഇപ്പോഴിതാ അടുത്ത സൂചന ലഭിക്കുമ്പോഴും ഭൂരിഭാഗം ആളുകളും അമല ഷാജിയുടെ പേരിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. സീസൺ ഫൈവ് മത്സരത്തിന് അമല ഷാജിയും ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രവചിക്കുന്നത്. ഈ പ്രവചനം ശരിയാകുമോ എന്ന് കാത്തിരുന്നു കാണാം.

പുതിയ പ്രൊമോ വന്നതോടെ സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് ബിസിനസ് വുമൺ ശോഭാ വിശ്വനാഥിന്റേതാണ്. ഏതായാലും മറ്റു സീസണുകളിൽ നിന്നും വ്യത്യസ്തമായി സീസൺ ഫൈവിന് മത്സരം ആരംഭിക്കുന്നതിനു മുൻപ് തന്നെ ആരാധകർക്കിടയിൽ മത്സരപ്രതീതി സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. മാർച്ച് 26 ഞായറാഴ്ച രാത്രി 7:00 മണിക്കാണ് മത്സരത്തിന്റെ തൽസമയ സംപ്രേക്ഷണം ആരംഭിക്കുന്നത്.

Rate this post