നിങ്ങൾ കാത്തിരിക്കുന്നത് ആർക്ക് വേണ്ടി!? ബിഗ് ബോസ് ഹൗസിൽ പാടി തകർക്കാൻ ഒരു ഗായകൻ; കമ്പോസർ, സിങ്ങർ, ആക്ടർ, ആരെന്നു കണ്ടോ… | Malayalam Bigg Boss Season 5 Contestant Promo Viral Malayalam

Malayalam Bigg Boss Season 5 Contestant Promo Viral Malayalam : മലയാള ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ബിഗ് ബോസിനോളം ആഘോഷിക്കപ്പെട്ട മറ്റൊരു റിയാലിറ്റി ഷോയും ഉണ്ടാകില്ല. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് ബിഗ് ബോസ് മലയാളത്തിൻറെ അഞ്ചാം സീസൺ തുടക്കം കുറിക്കാൻ ഇനി വെറും മൂന്നു ദിനങ്ങൾ കൂടി മാത്രം. മാർച്ച് 26 ഞായറാഴ്ച രാത്രി 7 മണിക്കാണ് ഷോയുടെ ആദ്യ എപ്പിസോഡിന് തുടക്കം കുറിക്കുന്നത്. സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തുക.

കഴിഞ്ഞുപോയ നാല് സീസണുകളെ അപേക്ഷിച്ച് മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ ആവേശം നിറയ്ക്കാൻ സീസൺ ഫൈവിന് കഴിഞ്ഞിട്ടുണ്ട്. അഞ്ചാം സീസൺ വരുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള ഏഷ്യാനെറ്റിന്റെ ഔദ്യോഗിക പ്രെമോ വന്നതു മുതൽ വ്യാപകമായ ചർച്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നത്. സീസൺ ഫൈവിലെ മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ.

ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് മത്സരാർത്ഥികളെ കുറിച്ചുള്ള ചെറിയ സൂചനകൾ നൽകിക്കൊണ്ടുള്ള പ്രെമോകളാണ് ഈ സീസണിലെ പ്രത്യേകത. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ പ്രെമോയലും ഒരു മത്സരാർത്ഥിയെ കുറിച്ചുള്ള സൂചന നൽകുന്നുണ്ട്. സിംഗറും കമ്പോസറും ആക്ടറും ഒക്കെയായ ഒരു സർവ്വകലാ വല്ലഭൻ ഈ സീസണിൽ മത്സരാർത്ഥിയായി എത്തുന്നുണ്ട് എന്നാണ് പുതിയ പ്രമോയിൽ ലാലേട്ടൻ പറഞ്ഞിരിക്കുന്നത്.

ഏതായാലും ഇത് ആരാണ് എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. പല പേരുകളും ഉയരുന്നുണ്ടെങ്കിലും കൂട്ടത്തിൽ കൂടുതൽ ആളുകൾ സംശയിക്കുന്നത് ആ മത്സരാർത്ഥി ഏഷ്യാനെറ്റിൽ തന്നെ സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിൽ എത്തിയ സിബിൻ ബെഞ്ചമിൻ ആണോ എന്നാണ്. മത്സരത്തോടെ കൂടുതൽ കൂടുതൽ അടുക്കുമ്പോൾ ഏറ്റവും ശക്തമായ ഉയർന്ന നിൽക്കുന്ന മറ്റു രണ്ടു പേരുകൾ ബീന ആൻറണിയുടെതും അവന്തിക മോഹന്റേതുമാണ്. ഏതായാലും മാർച്ച് 26 നായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Rate this post