മല്ലിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ…?

ആഹാരത്തോടൊപ്പം സേവിക്കാവുന്ന പാനീയമാണ്‌ അനുപാനം എന്ന്‌ ആയുര്‍വേദം വിശേഷിപ്പിക്കുന്നത്‌. മിതമായ ചൂടിലുള്ള ശുദ്ധജലം ഏറ്റവും അഭികാമ്യം എങ്കിലും ആഹാരഗുണത്തെ ആശ്രയിച്ച്‌ അനുപാതം വ്യത്യസ്‌തമാകുന്നു. ചുക്കുവെള്ളം, മല്ലിവെള്ളം, ജീരകവെള്ളം, കൊഴുപ്പുകുറഞ്ഞ കഞ്ഞിവെള്ളം തുടങ്ങി നിരവധി അനുപാനങ്ങള്‍ അവസ്‌ഥയനുസരിച്ച്‌ സേവിക്കാം.

സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സസ്യവ്യഞ്ജനമാണ് മല്ലി. പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു[അവലംബം ആവശ്യമാണ്]. ആസ്ത്മ, അലർജി, ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.