കുഞ്ഞു മറിയത്തെ ഒക്കത്തെടുത്ത് സുൽഫത്തും അരികിൽ മെഗാസ്റ്റാറും കുഞ്ഞിക്കയും; ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുന്നു… | Mammootty And Family In UK

Mammootty And Family In UK : മലയാള സിനിമ പ്രേക്ഷകർ ഏറെ ആരാധനയോടെയും സ്നേഹത്തോടെയും കാണുന്ന താരകുടുംബങ്ങളിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. ഭാര്യ സുൽഫത്തും മലയാളത്തിൻറെ സൂപ്പർസ്റ്റാർ ദുൽഖറും ഭാര്യ അമാൽ മകൾ മറിയം എന്നിവർ അടങ്ങുന്നതാണ് മമ്മൂട്ടിയുടെ കുടുംബം. മമ്മൂട്ടിയെയും ദുൽഖറിനെയും എന്നപോലെ തന്നെ സുൽഫത്തും അമാലും മറിയവും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.

ഏറെ ആകാംക്ഷയോടെയാണ് താരകുടുംബത്തിൽ നിന്നുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറ്. ഇപ്പോഴിതാ മമ്മൂട്ടിയുടെയും കുടുംബത്തെയും ചിത്രങ്ങളാണ് ഫാൻ ഗ്രൂപ്പുകളിൽ വൈറലാകുന്നത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും കൊച്ചുമകൾ മറിയത്തെയും ദുൽഖറിനെയും ചിത്രങ്ങളിൽ കാണാം. ദുൽഖറിന്റെ ഫാൻസ് ഗ്രൂപ്പുകളിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.

Mammootty And Family In UK
Mammootty And Family In UK

മറിയത്തെ എടുത്തോണ്ട് നിൽക്കുന്ന സുൽഫത്തിനരികിലായി ട്രോളി ബാഗുമായി നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. ഇവർക്ക് പിറകിലായി ദുൽഖറിനെയും കാണാം. ലണ്ടനിൽ അവധി ആഘോഷങ്ങൾക്കായി എത്തിയതാണ് താര കുടുംബം എന്നാണ് റിപ്പോർട്ട്. അവസാനമായി റിലീസിന് എത്തിയ മമ്മൂട്ടി ചിത്രങ്ങൾ ഭീഷ്മപർവ്വം, പുഴു, സിബിഐ 5 ദ ബ്രെയിൻ എന്നിവയാണ്.

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. സീതാ രാമമാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. മമ്മൂട്ടി നിർമ്മാതാവ് ആകുന്ന നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയും റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങളാണ്. സിനിമ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് അവധി ആഘോഷിക്കാനായി തന്നെയാണ് താരകുടുംബം ഇപ്പോൾ ലണ്ടനിൽ എത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏതായാലും താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു…