വാപ്പച്ചിക്കും ഉമ്മക്കും വിവാഹ വാർഷിക ആശംസകളുമായി സ്വന്തം കുഞ്ഞിക്ക… | Mammootty Wedding Anniversary

Mammootty Wedding Anniversary : മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മലയാള സിനിമാ മേഖലയെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ സിനിമകൾക്ക് ആരാധകർ ഉള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ ഏറെയാണ്.

താരകുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഒപ്പിയെടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്. കുഞ്ഞു മറിയത്തിന്റെ പിറന്നാൾ വൈബ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മമ്മുക്കയുടെയും കുടുംബത്തിന്റെയും കുഞ്ഞിക്കയുടെയും ഫാൻസ്‌ ഗ്രൂപ്പുകളും ഈ വാർത്ത നല്ലപോലെ കൊണ്ടാടിയിരുന്നു. താരകുടുംബത്തിലെ വിശേഷങ്ങൾ ആരാധകർക്കെന്നും ആഘോഷമാണ്.

രണ്ട് ദിവസങ്ങൾക്ക് മുന്നേ കുഞ്ഞു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുൽക്കറും നസ്രിയയും മമ്മുക്കയും പിറന്നാൾ ആശംസ പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതുപോലെ തന്നെ തന്റെ വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷിക ആശംസയുമായി എത്തിയിരിക്കുകയാണ് മകനും യുവതാരവുമായ ദുൽക്കർ.

മമ്മുക്കയുടെയും ഭാര്യയുടെയും ഒരു പഴയകാല ചിത്രം പങ്കുവെച്ചാണ് കുഞ്ഞിക്ക ആശംസ അറിയിച്ചിരിക്കുന്നത്. മെഗാസ്റ്റാറിനും ഭാര്യക്കും ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. മമ്മുക്കയുടെ ഈ പഴയകാല ചിത്രമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്…