പിറന്നാൾ മറിയത്തിനാണെങ്കിലും ഹൈലൈറ് മമ്മുക്കയുടെ ലുക്കിനാണ്..!! ഉപ്പുപ്പയും കൊച്ചുമോളും… | Mammootty Wishes Maryam Ameerah Salmaan Birthday
Mammootty Wishes Maryam Ameerah Salmaan Birthday : മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മലയാള സിനിമാ മേഖലയെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ സിനിമകൾക്ക് ആരാധകർ ഉള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ ഏറെയാണ്. ദുൽഖറിന്റെ മകൾ മറിയം അമീറ സൽമാൻ, അഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്.
താരകുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഒപ്പിയെടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്. കുഞ്ഞു മറിയത്തിന്റെ പിറന്നാൾ വൈബ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മമ്മുക്കയുടെയും കുടുംബത്തിന്റെയും കുഞ്ഞിക്കയുടെയും ഫാൻസ് ഗ്രൂപ്പുകളും ഈ വാർത്ത നല്ലപോലെ കൊണ്ടാടിയിരുന്നു. താരകുടുംബത്തിലെ വിശേഷങ്ങൾ ആരാധകർക്കെന്നും ആഘോഷമാണ്.
കുഞ്ഞു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുൽക്കറും നസ്രിയയും ആശംസ പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതുപോലെ തന്നെ തന്റെ കുഞ്ഞു മാലാഖക്ക് പിറന്നാൾ മധുരവുമായി മെഗാസ്റ്റാർ മമ്മുക്കയും എത്തിയിരുന്നു. പോസ്റ്റുകൾക്ക് കമന്റുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു.
ഇപ്പോൾ മമ്മുക്ക പങ്കുവെച്ച ചിത്രമാണ് ജനശ്രദ്ധ നേടുന്നത്. പിറന്നാൾ കുഞ്ഞുമാറിയതിന് ആണെങ്കിലും ചിത്രത്തിലെ ഹൈലൈറ് ഉപ്പുപ്പ ആണെന്നാണ് പലരുടെയും അഭിപ്രായം. മലയാളത്തിലെ ലുക്കുള്ള ഉപ്പുപ്പ എന്നും മെഗാസ്റ്റാറിന് പ്രായം റിവേഴ്സ് ഗീറിൽ ആണെന്നും നിരവധി കമന്റുകളാണ് ആരാധർ പറയുന്നത്…