അമ്പോ ഇതെന്തിനുള്ള പുറപ്പാടാണ്. ഹോട്ട് ലുക്കിൽ വീണ്ടും ഞെട്ടിച്ച് മമ്ത മോഹൻദാസ്; വൈറലായി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ… | Mamta Mohandas Latest Photoshoot Pics Goes Viral Malayalam

Mamta Mohandas Latest Photoshoot Pics Goes Viral Malayalam മോളിവുഡിലെ യുവ നായിക നിരയിൽ ഏറെ ശ്രദ്ധേയമായതും മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയുമായ അഭിനേത്രിയാണല്ലോ മമ്ത മോഹൻദാസ്. അഭിനയത്തിൽ എന്നപോലെ തന്നെ സിനിമ നിർമ്മാണ രംഗത്തും പിന്നണി ഗാനരംഗത്തും ശ്രദ്ധ പതിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. മയൂഖം എന്ന മലയാള സിനിമയിലൂടെയാണ് മമ്ത അഭിനയ ലോകത്ത് എത്തുന്നത് എങ്കിലും ബസ് കണ്ടക്ടർ എന്ന മെഗാസ്റ്റാർ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്.

തുടർന്നിങ്ങോട്ട് അഭിനയ ലോകത്ത് സജീവമായ താരം മലയാളത്തിനു പുറമേ നിരവധി ഇൻഡസ്ട്രികളിലും തിളങ്ങി നിന്നിട്ടുണ്ട്. ദിലീപിന്റെ നായികയായി ടു കൺട്രീസ് എന്ന സിനിമയിൽ മമ്ത നായികയായി എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി ഇത് മാറുകയും ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് വലിയ രീതിയിലുള്ള ആരാധക വൃന്ദവും എപ്പോഴുമുണ്ട്.

18 ലക്ഷത്തോളം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റി എന്ന നിലയിൽ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. വെസ്റ്റേൺ, മോഡേൺ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ മറ്റൊരു കിടിലൻ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് താരം. ചുവപ്പുനിറത്തിലുള്ള ടോപ്പിലും പ്രിന്റഡ് സ്കേർട്ടിലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

“നിങ്ങളുടെ ഉള്ളിൽ നിന്ന് നിങ്ങളെ പ്രകാശിപ്പിക്കുന്നതും നിങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുന്നവരുമായി മാത്രം നിങ്ങളെ ചുറ്റിപ്പറ്റിയുള്ളതുമായ കൂടുതൽ കാര്യങ്ങൾ ചെയ്യുക. അവരെ അടുത്ത് നിർത്താൻ മറക്കരുത്.. നിങ്ങൾക്കും നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നവർക്കും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത് സൃഷ്ടിച്ച, നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ നിങ്ങൾ നടത്തിയ ശ്രമങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുത്. എന്നേക്കും. തീർച്ചയായും, നിങ്ങൾക്ക് കുറച്ച് ക്രെഡിറ്റ് നൽകൂ..എന്നാൽ നിങ്ങൾ അനശ്വരനല്ല, അത് ഓർക്കുക!” എന്ന ഒരു ശ്രദ്ധേയമായ ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറുകയും ചെയ്തു.