പച്ച മാങ്ങാ ഇഡ്ഡലി ചെമ്പിൽ വെച്ച് ഇങ്ങനെ ചെയ്‌താൽ കാണു അത്ഭുതം; പെട്ടെന്ന് തന്നെ ചെയ്‌തു നോക്കൂ അടിപൊളിയാണേ.!! | Mango Recipe Malayalam

Mango Recipe Malayalam : പച്ച മാങ്ങാ ഇഡ്ഡലി ചെമ്പിൽ വെച്ച് ഇങ്ങനെ ചെയ്‌താൽ കാണു അത്ഭുതം!! പെട്ടെന്ന് കണ്ടു നോക്കൂ അടിപൊളിയാണേ! ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു പച്ചമാങ്ങകൊണ്ട് ഇഡ്ഡലി ചെമ്പിൽ വെച്ചുള്ള ഒരു കൊച്ചു സൂത്രമാണ്. ഇത് കണ്ടാൽ നിങ്ങൾ എന്തായാലും ഞെട്ടും. അപ്പോൾ എന്താണ് സംഭവം എന്ന് നമുക്ക് നോക്കിയാലോ.? അതിനായി ആദ്യം ഒരു പച്ചമാങ്ങ കഴുകി വൃത്തിയാക്കിയെടുത്ത് ചെറിയ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക.

പുളികുറഞ്ഞ മാങ്ങയെടുക്കുന്നതാണ് നല്ലത്. പുളിയുള്ളതാണെങ്കിൽ നമ്മളിത് തലേദിവസം തന്നെ ചെയ്തു വെക്കണം. കഷ്ണങ്ങളാക്കിയ മാങ്ങ ഒരു ബൗളിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് ഇഡലിത്തട്ടിലേക്ക് കുറേശെ ആയി നിറക്കുക. എന്നിട്ട് ഇഡലിപാത്രത്തിൽ വെള്ളം തിളപ്പിച്ച് മാങ്ങ ഒരു മൂന്ന് മിനിറ്റ് ആവിയിൽ വേവിക്കുക. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക.

ഉപ്പ് കുറവുണ്ടെങ്കിൽ ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് 1/4 spn ഉലുവ വറുത്തുപൊടിച്ചത്, കായംപൊടി, എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് ചൂടാക്കുക. ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് 1/4 tsp കടുക് ഇട്ടുകൊടുത്ത് പൊട്ടിച്ചെടുക്കുക. എന്നിട്ട് തീ ഓഫ് ആക്കി വെക്കാവുന്നതാണ്.

അതിനുശേഷം ഇതിലേക്ക് 3/4 tsp മുളക്പൊടി ഇട്ടുകൊടുക്കുക. എന്നിട്ട് ഇത് ആവികൊള്ളിച്ച മാങ്ങയിലേക്ക് ചേർത്തുകൊടുക്കാവുന്നതാണ്. ഇനി ഇത് നല്ലപോലെ മിക്സ് ചെയ്‌ത്‌ യോജിപ്പിച്ചെടുക്കുക. അങ്ങിനെ ടേസ്റ്റി ആയിട്ടുള്ള ഇൻസ്റ്റന്റ് മാങ്ങ അച്ചാർ റെഡിയായിട്ടുണ്ട്. ആവിയിൽ വേവിച്ചെടുത്ത മാങ്ങയായതിനാൽ നല്ല സോഫ്റ്റായിരിക്കും ഈ അച്ചാർ. ഇതുപോലെ നിങ്ങളും വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. അടിപൊളിയാണേ Video credit: Grandmother Tips

Rate this post