ഈ സൂത്രം അറിഞ്ഞാൽ മഞ്ഞൾക്കറ പിന്നെ ഒരു പ്രശ്നമേയല്ല

ഭക്ഷണം പാകം ചെയ്യുമ്പോഴോ കഴിക്കുമ്പോഴോ മഞ്ഞക്കറ വസ്ത്രങ്ങളിൽ പറ്റുന്നത് സാധാരണമാണ്.. എത്ര പുതിയതാണെങ്കിലും പിന്നെ അത് വൃത്തികേടാകും.. വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ കളയാന്‍ ചില ഉപായങ്ങളുണ്ട്. വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ അകറ്റാനുള്ള മറ്റൊരു വഴിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. ഇതുകൊണ്ട് കറയായ ഭാഗത്ത് ഉരസുക. പിന്നീട് കഴുകിയെടുക്കാം.

ഗ്ലിസറിന്‍ വസ്ത്രങ്ങളില്‍ നിന്നും മഞ്ഞള്‍ക്കറ കളയാനുള്ള നല്ലൊരു വഴിയാണ്. ഗ്ലിസറിന്‍ കറയായ ഭാഗത്ത് ഉരയ്ക്കുക. പിന്നീട് സാധാരണ രീതിയില്‍ കഴുകാം. വെള്ളവും വിനെഗറും കലര്‍ത്തി മഞ്ഞള്‍ക്കറയായ ഭാഗത്ത് ഉരച്ചു കഴുകുക. ഇത് മഞ്ഞള്‍ക്കറ നീങ്ങാനുള്ള ഒരു വഴിയാണ്.

വസ്ത്രങ്ങളില്‍ തീരെ കുറച്ച് വെള്ളം ഉപയോഗിച്ച് ബാര്‍സോപ്പ് ഉരച്ച് പിടിപ്പിക്കുക. എന്നിട്ട് വെയിലത്തിട്ട് ഉണക്കണം. ഉണങ്ങിയ തുണികള്‍ വീണ്ടും അലക്കിയാല്‍ മഞ്ഞള്‍ക്കറ മാഞ്ഞുപോവും.. ബ്ലീച്ച് വെള്ളം ഇത്തരം വസ്ത്രം വൃത്തിയാക്കാനുള്ള മറ്റൊരു വഴിയാണ്. ബ്ലീച്ച് വെള്ളത്തില് കഴുകി പിന്നീട് സാധാരണ വെള്ളത്തില് കഴുകിയെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.