
ഗുരുവായൂർ അമ്പല നടയിൽ മഞ്ജരിയും ഭർത്താവും!! ജെറിന് പ്രവേശനമില്ല; കാഴ്ച്ചകൾ കണിക്കുന്ന മഞ്ജരിയെ കണ്ടോ… | Manjari At Guruvaayor Temple With Husband Malayalam
Manjari At Guruvaayor Temple With Husband Malayalam : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പിന്നണി ഗായികയാണ് മഞ്ജരി. ഇന്ത്യൻ പിന്നണി ഗാന രംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന മലയാള സിനിമയിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം പാടിയാണി പിന്നണി ഗാന രംഗത്ത് ഇത്രയധികം ജനശ്രദ്ധ നേടിയത്. ഏകദേശം അഞ്ഞൂറോളം ഗാനങ്ങളാണ് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മഞ്ജരി ഇതിനോടകം പാടിയിട്ടുള്ളത്.
ഈ അടുത്താണ് മഞ്ജരിയുടെ വിവാഹം കഴിഞ്ഞത്. അത് ഏറെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബാല്യകാല സുഹൃത്തായിരുന്ന ജെറിൻ ആണ് മഞ്ജരിയുടെ ഭർത്താവ്. തിരുവനന്തപുരത്ത് വച്ചാണ് ഇരുവരും വിവാഹിതരായത്. കല്യാണ ചടങ്ങുകൾക്കുശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമുള്ള ഇരുവരുടെയും വിവാഹ വിരുന്ന് ആരാധകരെ കൂടുതൽ മഞ്ജരിയിലേക്ക് അടുപ്പിച്ചു. ഇപ്പോഴിതാ വിവാഹശേഷം കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തിയിരിക്കുകയാണ് മഞ്ജരിയും ഭർത്താവ് ജെറിനും.

ഇരുവരും ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നത്. ഈ വീഡിയോ മഞ്ജരി, തന്റെ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചതാണ്. ഗുരുവായൂരമ്പലനടയിൽ ഇരുവരും ഒന്നിച്ച് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നു. മജന്ത സാരി ഉടുത്ത്, മുല്ലപ്പൂ ചൂടി വളരെ ലളിതമായ വേഷത്തിലായിരുന്നു മഞ്ജരി ക്ഷേത്രദർശനത്തിയത്. മഞ്ഞ ഷർട്ടും കറുത്ത പാന്റും അണിഞ്ഞ് ആണ് ജെറിൻ എത്തിയത്. മഞ്ജരി ജെറിന് ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ക്ഷേത്രം ചുറ്റിനടന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
ഇത് ജെറിന്റെ ആദ്യ ഗുരുവായൂർ സന്ദർശനമാണെന്നും ഇവടെ എല്ലാം അദ്ദേഹത്തെ ചുറ്റിനടന്നു കാണിക്കാൻ പറ്റിയതിൽ ഞാൻ സന്തോഷിക്കുന്നു എന്നും മഞ്ജരി വീഡിയോക്ക് താഴെയായി കുറിച്ചിരിക്കുന്നു. കൂടാതെ അദ്ദേഹത്തിനു ക്ഷേത്രത്തിന്റെ അകത്തു കയറി പ്രാർത്ഥിക്കാൻ സാധിച്ചില്ല എന്നും ഞാൻ ഞങ്ങൾക്ക് വേണ്ടി കണ്ണന്റെ മുന്നിൽ ചെന്നു പ്രാർത്ഥിച്ചു എന്നും മഞ്ജരി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
View this post on Instagram