താങ്ക് യൂ അജിത്ത് സർ!! പുതിയ നേട്ടത്തിന് തല അജിത്തിനോട് നന്ദി പറഞ്ഞ് മഞ്ജു; ഇനി ചെറിയ കളികളില്ല വലിയ സ്വപ്‌നങ്ങൾ മാത്രം… | Manju Warrier New BMW Bike Viral Malayalam
Manju Warrier New BMW Bike Viral Malayalam : മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. താരം അടുത്തിടെ ടു വീലർ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250 ജിഎസ് ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഏകദേശം 28 ലക്ഷം രൂപ വില വരുന്ന ബൈക്ക് അഡ്വഞ്ചര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന മോഡൽ ആണ്. ബൈക്ക് കീ കൈമാറുന്ന വീഡിയോ താരം സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ടു.
താരം ആരാധകര്‍ക്കായി വീഡിയോ പങ്കിട്ടത് ഇന്‍സ്റ്റഗ്രാം പേജിലാണ്. ലഡാക്കിലേക്ക് തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് യാത്രയിൽ നടി മഞ്ജുവും ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണം എന്ന ആഗ്രഹം മഞ്ജു തുറന്ന് പറഞ്ഞിരുന്നു. താരം ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽ ആണ്.

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹങ്ങളുടെ ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടറാഡ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യ എക്സ് ഷോറൂം വില ആരംഭിക്കുന്നത് യഥാക്രമം 20.45 ലക്ഷം രൂപയിലും 22.40 ലക്ഷം രൂപയിലുമാണ്. താരം തനിക്ക് ലൈസൻസ് ലഭിക്കുന്നതിന് മുൻപ് ബൈക്ക് വാങ്ങിയെങ്കിലും ലൈസൻസ് കയ്യിൽ കിട്ടിയിട്ട് ബൈക്ക് പുറത്തിറക്കു എന്ന തീരുമാനം എടുത്തിരുന്നു.
അജിത് കുമാർ 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് ഈ വർഷം നടത്തുന്നുണ്ട്. ലൈസൻസ് സ്വന്തമാക്കിയ ശേഷം മഞ്ജു വാര്യരും ഈ ട്രിപ്പിൽ പങ്കെടുത്തേക്കും എന്ന് റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു. നടൻ അജിത്തിന്റെ നായികയായി എന്ന ചിത്രം ആയിരുന്നു താരത്തിന്റെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രം.