മത്തി കുക്കറിൽ ഇതു പോലെ ചെയ്തു നോക്കൂ; മത്തി കുക്കറിൽ ഇട്ട് രണ്ട് വിസിൽ!! സംഭവം സൂപ്പറാ… | Mathi Kurumulakittath Recipe Malayalam

Mathi Kurumulakittath Recipe Malayalam : മത്തി കുരുമുളകിട്ടാൽ ഒടുക്കത്തെ ടേസ്റ്റാ. നമുക്കൊന്ന് ട്രൈ ചെയ്താലോ. 5 മത്തി എടുത്ത് മുറിച്ചു കഴുകി വരഞ്ഞു വെക്കുക. ഒരു ടേബിൾസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കളറിനു വേണ്ടി ആവശ്യമെങ്കിൽ അര ടീസ്പൂൺ കാശ്മീരീ മുളക് പൊടിയും കുറച്ചു ഉപ്പും മത്തിയിൽ ചേർത്തു പിടിപ്പിച്ചു 10 മിനിറ്റ് വെക്കുക.

കുരുമുളക് എടുക്കുമ്പോൾ അപ്പോൾ തന്നെ പൊടിച്ചെടുത്തതാവാൻ ശ്രദ്ധിക്കുക. ഇത് ടേസ്റ്റ് കൂടാൻ സഹായിക്കും. കുക്കർ അടുപ്പത്തു വെച്ച് ചുടാവുമ്പോൾ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് 2 നുള്ള് ഉലുവപ്പൊടിയും കുറച്ചു കറിവേപ്പിലയും ഇടുക. ശേഷം മത്തി കുക്കറിൽ നിരത്തി വെച്ച് അതിലേക്ക് കാൽകപ്പ് പുളിവെള്ളം ഒഴിക്കുക.

ഹൈ ഫ്‌ളൈമിൽ വെച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കാം. ചാറ് കൂടുതൽ വേണമെങ്കിൽ പുളിവെള്ളം കൂടുതൽ ചേർത്താൽ മതി. അപ്പോൾ നമ്മുടെ സ്പെഷ്യൽ കുരുമുളകിട്ട മത്തി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Jas’s Food book

Rate this post