മീൻ കുഞ്ഞുങ്ങൾ ചാകാതിരിക്കാൻ…

സ്വഭാവിക കുളങ്ങളിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്. നെല്‍പ്പാടങ്ങളിലെ മത്സ്യ കൃഷിയും ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ട്. നെല്‍പ്പാടങ്ങളില്‍ നെല്ലിനോടൊപ്പമോ അല്ലങ്കില്‍ നെല്‍ കൃഷി കഴിഞ്ഞോ മത്സ്യ കൃഷി ചെയ്യാം. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ എന്നിവയെയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.

മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്. പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, പിണ്ണാക്ക്, തവിട്,മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും നല്‍കാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ വേണം നല്‍കുവാന്‍.

ഒരു സെന്റ് സ്ഥലം ഉണ്ടെങ്കിൽ നമുക്ക് ഒരു വർഷത്തേക്ക് വേണ്ട മീനുകളെ സ്വയം ഉണ്ടാക്കാം.. മീൻ വളർത്താൻ വേണ്ട നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.. കൂടാതെ മീൻ കുഞ്ഞുങ്ങൾ പെട്ടെന്ന് ചാകാതിരിക്കാനും അസുഖങ്ങൾ വരാതിരിക്കാനും ഈ വീഡിയോ കാണുക

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.