മൃദദേഹത്തിനരികിൽ വെള്ള തോർത്ത് പുതച്ച് മീനയും മകളും; അന്തിമോപചാരം അർപ്പിച്ച് താരങ്ങൾ… | Meena Husbands Rituals Malayalam

Meena Husbands Rituals Malayalam : പ്രശസ്തനടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാലവിയോഗം സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തയാണ്. ഇപ്പോഴിതാ വിദ്യാസാഗറിന് അന്തിമോപചാരമർപ്പിക്കാനും മീനയെയും മകളെയും ആശ്വസിപ്പിക്കാനും ദക്ഷിണേന്ത്യൻ സിനിമാരംഗത്ത് നിന്നും താരങ്ങൾ ഓടിയെത്തി എന്ന വാർത്തയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണവാർത്തയറിഞ്ഞയുടൻ ആദ്യം തന്നെ ട്വീറ്റ് വഴി സങ്കടം രേഖപ്പെടുത്തിയത് തെന്നിന്ത്യൻ താരം ഖുശ്ബുവാണ്. ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം വിദ്യാസാഗറിന്റെ മരണകാരണം കോവിഡല്ല എന്ന് വ്യക്തമാക്കിയിരുന്നു താരം.

കഴിഞ്ഞ ജനുവരിയിൽ കോവിഡ് വന്നു എന്നത് വെച്ചിട്ട് ചില മാധ്യമങ്ങൾ മരണകാരണം കോവിഡാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്ത തെറ്റെന്ന് ഖുശ്ബു അറിയിച്ചു. ഖുശ്ബു അന്തിമോപചാരമർപ്പിക്കാൻ നേരിട്ടെത്തുകയും ചെയ്തു. കലാമാസ്റ്റർ ഇന്നലെ മുതൽ തന്നെ മീനയ്ക്കൊപ്പമുണ്ട്. സൂപ്പർ താരം രജനീകാന്ത് തന്റെ അനുശോചനം രേഖപ്പെടുത്താൻ എത്തിയിരുന്നു. കേരളീയ ആചാരപ്രകാരമാണ് വിദ്യാസാഗറിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുക.

meena husbands rituals
meena husbands rituals

ഉച്ചക്ക് 2.30ന് മൃതദേഹം ശ്മശാനത്തേക്ക് കൊണ്ടുപോകും. നടി രംഭ, സംവിധായകൻ ശരൺ എന്നിവർ മീനയെ ആശ്വസിപ്പിക്കാൻ നേരിട്ടത്തിയിരുന്നു. വിദ്യാസാഗറിന്റെ മരണവാർത്തയറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്ന് നടൻ ശരത്കുമാർ പ്രതികരിച്ചിരുന്നു. ഈ വേർപാടിന്റെ വേദന മറികടക്കാൻ മീനക്ക് കഴിയട്ടെ എന്ന് നടൻ വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. 2009 ജൂലൈ പന്ത്രണ്ടിനായിരുന്നു മീന വിദ്യാസാഗറിന്റെ ജീവിതസഖിയായത്. വിദ്യാസാഗറിന്റെ കടന്നുവരവോടെയാണ് തന്റെ ജീവിതം കളർഫുൾ ആയതെന്ന് മീന പറഞ്ഞിരുന്നു.

ജീവിതത്തിലേക്ക് ഒരു മഴവില്ല് പോലെ കടന്നുവന്ന വിദ്യാസാഗറാണ് തന്റെ മുഖത്തെ പുഞ്ചിരിക്ക് പിന്നിലെന്നും മീന ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഒട്ടേറെ താരങ്ങളാണ് ഇപ്പോൾ മീനയുടെ ദുഖത്തിൽ പങ്കുചേർന്ന് വിദ്യാസാഗറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. കുടുംബചിത്രങ്ങളിൽ കൂടുതലും നായികയായി തിളങ്ങിയ മീനയുടെ റിയൽ ലൈഫ് കുടുംബത്തിലേക്കാണ് ഇപ്പോൾ സിനിമയെ വെല്ലുന്ന തരത്തിൽ ക്രൂരമായ വിധി ഇടിച്ചുകയറിയത്.