ബി പോസിറ്റീവിൽ നിന്നും എ ആയി; വിജയക്കൊടി ഉയർത്തി ടോപ്പ് സിംഗർ താരം മീനാക്ഷി അനൂപ്… | Meenakshi Anoop SSLC Revaluation Result

Meenakshi Anoop SSLC Revaluation Result : ചുരുക്കം ചില സിനിമകളിലൂടെ മലയാളി മനസ്സ് കീഴടക്കിയ ബാലതാരമാണ് മീനാക്ഷി അനൂപ്. അഭിനയ മികവു കൊണ്ടും വാക് ചാതുര്യം കൊണ്ടും മികവ് തെളിയിച്ച അതുല്യ പ്രതിഭ. അരുൺ കുമാർ അരവിന്ദ് ചിത്രമായ വൺ ബൈ റ്റു വിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. ബാലതാരം എന്ന നിലയിൽ മാത്രമല്ല മോഡലായും ഈ ചെറുപ്രായത്തിൽ തിളങ്ങുകയാണ് മീനാക്ഷി. ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ് മീനാക്ഷിയെ ജനങ്ങളുടെ പ്രിയപ്പെട്ട പാത്തുമ്മയാക്കിയത്. പിന്നീട് 2016 ൽ പുറത്തിറങ്ങിയ ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി മീനാക്ഷി അഭിനയിച്ചിരുന്നു. മോഹൻലാൽ, ക്വീൻ, ജമുനാപ്യാരി, അലമാരി, ഒരു മുത്തശ്ശി ഗദ, മറുപടി തുടങ്ങിയ സിനിമകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. മലയാളത്തിൽ കൂടാതെ കന്നടയിൽ കവച എന്ന സിനിമയിലും മീനാക്ഷി അഭിനയിച്ചു.

Meenakshi Anoop SSLC Revaluation Result
Meenakshi Anoop SSLC Revaluation Result

ടോപ് സിംഗർ എന്ന ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് മുന്നിൽ സജീവമായി തുടരുകയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും നിരവധി ആളുകളാണ് മീനാക്ഷിയെ പിന്തുണയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ എസ് എസ് എൽ സി പരീക്ഷാഫലം വന്നിരിക്കുകയാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മികച്ച വിജയമാണ് മീനാക്ഷി കരസ്ഥമാക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിന്റെ എല്ലാതിരക്കിനിടയിലും മികച്ച മാർക്കോടുകൂടിയാണ് മീനാക്ഷി പാസായിരിക്കുന്നത് എന്നത് ആരാധകരെ കൂടുതൽ സന്തോഷിപ്പിക്കുന്നു.

ഇക്കഴിഞ്ഞ പരീക്ഷയിൽ 9 വിഷയങ്ങളിൽ എ പ്ലസും ഫിസിക്സ് വിഷയത്തിൽ ബി പ്ലസും ആയിരുന്നു മീനാക്ഷിക്ക്. റീവാലുവേഷൻ കൊടുത്തിരുന്ന വിഷയം ഇപ്പോൾ എ ഗ്രേഡിലേക്ക് ഉയർന്നിരിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ബി പോസിറ്റീവ് ആയതുകൊണ്ട് എന്നെയങ്ങ് എ ഗ്രേഡ് ആക്കിട്ടോ എന്ന അടിക്കുറിപ്പോടെ കൂടിയാണ് സന്തോഷവാർത്ത മീനാക്ഷി തന്റെ ആരാധകരുമായി പങ്കിട്ടത്.