കിടിലൻ ഫോട്ടോ ചിത്രങ്ങൾ പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി; കണ്ണുതള്ളി ആരാധകർ… | Meenakshi Raveendran Stunning Photos Goes Viral

Meenakshi Raveendran Stunning Photos Goes Viral : നടി – നടന്മാർക്കുള്ള ആരാധകവൃന്ദത്തെ പോലെതന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ടെലിവിഷൻ അവതാരകർക്കും വലിയ ആരാധകവൃന്ദമുണ്ട്. അത്തരത്തിൽ വലിയ ആരാധക പിന്തുണയുള്ള ഒരു അവതാരികയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ഉടൻ പണം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരികയായ മീനാക്ഷി രവീന്ദ്രൻ.

മഴവിൽ മനോരമയിൽ തന്നെ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ എന്ന ടാലെന്റ് ഹണ്ട് റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷൻ സ്ക്രീനിൽ ആദ്യമായി എത്തുന്നത്. എന്നിരുന്നാലും, ‘ഉടൻ പണം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരികയായി എത്തിയതോടെയാണ് മീനാക്ഷി മലയാളികൾക്കിടയിൽ കൂടുതൽ ജനപ്രിയയായത്. അതിനിടെ, ആക്ഷേപഹാസ്യ സിറ്റ്കോം കോമഡി പരമ്പരയായ മറിമായത്തിലും മീനാക്ഷി വേഷമിട്ടിരുന്നു.

Meenakshi Raveendran Stunning Photos Goes Viral
Meenakshi Raveendran Stunning Photos Goes Viral

ടെലിവിഷൻ സ്ക്രീനിലേക്ക് എത്തുന്നതിനു മുൻപ് ഒരു പ്രൈവറ്റ് എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി പ്രവർത്തിച്ചിരുന്ന മീനാക്ഷി, ഇപ്പോൾ അഭിനേത്രിയും മോഡലുമാണ്. ‘തട്ടുംപുറത്ത് അച്യുതൻ’, ‘മാലിക്’, ‘ഹൃദയം’ തുടങ്ങിയ ചിത്രങ്ങളിൽ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹോട്ട് ഡ്രെസ്സിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി ഇതിനുമുമ്പും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ടെങ്കിലും ഇത്രയും ഗ്ലാമർ വേഷത്തിൽ ഇത്‌ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. ‘ദി റൂം ഓൺ ദി റൂഫ്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച് ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന്റെ കമന്റ് ബോക്സിൽ മികച്ച പ്രതികരണങ്ങളുമായി എത്തുന്നത്.