
പ്രായം വെറും നമ്പർ മാത്രം!! 15 വർഷങ്ങൾക്കു ശേഷം ഒത്തുകൂടി ചാരുവും അഭിയും; മിന്നാമിന്നിക്കൂട്ടം വീണ്ടും ഒന്നിച്ച സന്തോഷത്തിൽ ആരാധകർ… | Meera Jasmine And Narain Together After Long Time Entertainment News Viral Malayalam
Meera Jasmine And Narain Together After Long Time Entertainment News Viral Malayalam : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് മീര ജാസ്‍മിൻ. ഇപ്പോൾ താരം നായികയായി എത്തുന്ന പുതിയ ചിത്രം വരുന്നൂ എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. നരേൻ ആണ് പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ക്വീൻ എലിസബത്ത് എന്ന ചിത്രം അടുത്ത തിങ്കളാഴ്‍ച റീലിസ് ചെയ്യാനൊരുങ്ങുകയാണ്.
ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ എത്തിയ ദൃശ്യങ്ങളാണ്. മൂവി മാൻ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പ്രായം വെറും നമ്പർ മാത്രം എന്ന ക്യാപ്റ്റൻ നൽകിയാണ് വീഡിയോ പങ്കുവെച്ചത്. മലയാളത്തിലേക്ക് മീരാ ജാസ്‍മിൻ തിരിച്ചെത്തിയത് ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ്. ജയറാമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രത്തില്‍ നായകനായി എത്തിയത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് കുമാറായിരുന്നു. സിനിമയിൽ നിന്നും കുറച്ച് നാളുകൾ മാറി നിന്നു. ഇനി തുടർന്ന് നല്ല സിനിമകളിലൂടെ സജീവമായി ഈ മേഖലയിൽ ഉണ്ടാകും എന്ന് മീര ജാസ്‍മിൻ പറഞ്ഞു. ഇപ്പോൾ മീരാ ജാസ്‍മിൻ വീണ്ടും മലയാളത്തില്‍ സജീവമാകുന്നുതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകര്‍. നടൻ നരേനും മീര ജാസ്മിനും 15 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന സിനിമയാണ് ക്വീൻ എലിസബത്ത്. സിനിമയിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മീരയും നരേനും.
ഇരുവരും ഒന്നിച്ചു പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയ്ക്ക് ചുവടെ ആരാധകർ കമന്റ് നൽകിയത് അച്ചുവിനും ഇജോയ്ക്കും ഒരു മാറ്റവുമില്ല എന്നാണ്. ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ മീര അവതരിപ്പിക്കുന്നത് എലിസബത്ത് എയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ്. എലിസബത്തിന്റെ സുഹൃത്തായി നരയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അർജുൻ ടി സത്യൻ ആണ്. ശ്വേതാ മേനോൻ, മല്ലിക സുകുമാരൻ, ജോണി ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.