കുഞ്ഞിന് പേരിട്ട് മീത്തും മിറിയും; പേര് കെട്ടവരെല്ലാം ഞെട്ടി!! ഈ പേരിടലും അവസാനം അടിപിടിയോ..!? | Meeth Miri Baby Naming Malayalam

Meeth Miri Baby Naming Malayalam : സോഷ്യല്‍ മീഡിയില്‍ സജീവമാണ് മീത്ത് മിറി. റീല്‍സ് വീഡിയോയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ ഈകപ്പിള്‍സിനെ അറിയാത്തവര്‍ കുറവായിരിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് സുപരിചിതരാണ് ഇവര്‍. കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന മീത്ത് മിറി കപ്പിള്‍സ് ജീവിതത്തിലേക്ക് പുതിയ അഥിതി എത്തിയതിന്റെ സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു.

മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും അതല്ല യഥാര്‍ത്ഥ പേരെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പേര് പുറത്തുവിട്ടിരിക്കുകയാണ് മീത്തും മിറിയും. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ വീഡിയയില്‍ വൈറലാകുന്നത്. സൈറസ് എന്നാണ് മകന്റെ പേര്. അതൊരു ഗ്രീക്ക് പേരാണ്. സൂര്യദേവനെന്നാണ് സൈറസിന്റെ അര്‍ത്ഥം. പേര്‍ഷ്യയിലും പോപ്പുലറാണ് ഈ പേര്.

അവിടെയുള്ള ഏറ്റവും നല്ല രാജകുമാരന്റെ പേരും സൈറസ് എന്നാണ്. വ്യത്യസ്തമായ പേരായിരിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്നും ഇരുവരു പറഞ്ഞു. സൈറസ് മിലനെന്നാണ് മുഴുവന്‍ പേര്. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. പ്രഗ്‌നന്‍സി ടെസ്റ്റ് മുതല്‍ പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം ഇവര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഏഴുമാസത്തെ വളകാപ്പ് ചടങ്ങും വളരെ ഗംഭീരമായി തന്നെയാണ് ഇവര്‍ ആഘോഷിച്ചത് അതിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യത്യസ്തമായ ഒരു ചടങ്ങ് ഇത് കണ്ടതില്‍ ഏറെ സന്തോഷം തുടങ്ങി നിരവധി കമന്റുകളാണ് ആ വീഡിയോയ്ക്ക് താഴെ എത്തിയിരുന്നത്. മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും അതല്ല യഥാര്‍ത്ഥ പേരെന്ന് ഇരുവരും പറഞ്ഞിരുന്നു. മോന്റെ പേര് അടിപൊളിയായി, അങ്ങനെ കേട്ടിട്ടില്ലാത്ത വെറൈറ്റി പേരാണെന്നും, ഇരുവരുടേയും ഡ്രസ്സ് അടിപൊളി തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ പറയുന്നത്.