കാത്തിരിപ്പിന് വിരാമം; ആദ്യ കൺമണിയെ വരവേറ്റ് മീത് & മിരി വൈറൽ ദമ്പതിമാർ… | Meeth Miri Blessed With Baby Boy News Malayalam
ഇന്ന് സിനിമയ്ക്കും ടെലിവിഷനുമൊപ്പം വളർന്നിരിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ വൈറലാവുക എന്ന് പറയുന്നത് കുറഞ്ഞത് ഒരു അഞ്ച് ഹിറ്റ് സിനിമയെങ്കിലും ചെയ്യുന്നതിന് തുല്യമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ദമ്പതികളാണ് മീത് മിറി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പ്രശസ്തിയാർജിക്കുന്നത്. പിന്നീട് സീ കേരളത്തിൽ സംപ്രേഷണം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് ഫാമിലി റിയാലിറ്റി ഷോയിലും ഈ ദമ്പതികൾ തിളങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഇവർക്കുള്ളത്.
മീത് മിറിയുടേതായി പുറത്തിറങ്ങുന്ന ഏത് വീഡിയോ നോക്കിയാലും അതിന്റെ താഴെ വരുന്ന കമ്മന്റുകളെല്ലാം ഇവരുടെ ഫൺ ലവിനോട് അസൂയ പ്രകടിപ്പിച്ചുകൊണ്ടുള്ളതാണ്. അത്രയ്ക്കും ക്യൂട്ടായ ഒരു കപ്പിൾ എന്ന് എടുത്തുപറയണം. ഇൻസ്റ്റാഗ്രാമിൽ ഇവർ പ്രത്യക്ഷപ്പെടുന്ന ലൈവ് വീഡിയോകളുടെ പിന്നാലെ ആരാധകർ തേടിപ്പിടിച്ച് പോകാറാണ് പതിവ്. മീത് മിറിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. തങ്ങളുടെ പ്രിയജോഡിയുടെ കുഞ്ഞിനെ സ്വീകരിക്കാൻ ഉത്സാഹഭരിതരായിരിക്കുന്ന ആരാധകരെയാണ് സോഷ്യൽ മീഡിയയിൽ കണ്ടത്.
ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ വർത്തയെത്തിയിരിക്കുകയാണ്. മീത് മിറിക്ക് ഒരു കുഞ്ഞ് ജനിച്ചു. മീത് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. തങ്ങൾക്ക് ജനിച്ചത് ആൺകുഞ്ഞാണെനും അമ്മയും മോനും സുഖമായിരിക്കുന്നെന്നും മീത് ആരാധകരെ അറിയിച്ചിട്ടുണ്ട്. മിറിയുടേത് നോർമൽ ഡെലിവെറിയായിരുന്നു എന്നും മീത് പറയുന്നു. വാർത്തക്കൊപ്പം മീത് പങ്കുവെച്ചിരിക്കുന്ന ഫോട്ടോ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഇറ്റ്സ് എ ബോയ്’ എന്ന ബോർഡുമായി ഇരുവരും പോസ് ചെയ്തിരിക്കുന്ന ചിത്രം മുൻകൂട്ടിയെടുത്തതാകണം.
നിറവയറുമായി ഡാൻസ് ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും പ്രസവത്തിന് വളരെ കുറച്ച് സമയങ്ങൾ മാത്രം ബാക്കിനിൽക്കെ മിറി ചെയ്ത ഡാൻസിന്റെ വീഡിയോ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഡാൻസ് കണ്ടിട്ട് പ്രേക്ഷകർ പറഞ്ഞത് ഉടൻ ഹോസ്പിറ്റലിൽ പോയി അവിടത്തെ വിശേഷങ്ങൾ പങ്കുവെക്കൂ എന്നാണ്. ഇത്തരത്തിലുള്ള ഡാൻസ് വീഡിയോകൾ സുഖപ്രസവത്തിന് സഹായിക്കുമെന്ന് പൊതുവെ ഡോക്ടർമാർ പറയാറുണ്ട്. എന്താണെങ്കിലും മീത് മിറിക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.